'പാകിസ്ഥാൻ താരങ്ങളുടെ ഓവർ കോൺഫിഡൻസ് നല്ലതല്ല'; ബംഗ്ലാദേശുമായുള്ള ടെസ്റ്റിൽ അപ്രതീക്ഷിത സംഭവങ്ങൾ

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ പാകിസ്താനിനെതിരെ ബംഗ്ലാദേശിന് 86 റൺസിന്റെ ലീഡ്. ആദ്യ ടെസ്റ്റിലെ നാലാം ദിവസമായ ഇന്ന് ബംഗ്ലാദേശ് 548 റൺസിന്‌ 8 വിക്കറ്റുകൾ നഷ്ടമായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യ്ത പാകിസ്ഥാൻ 448 റൺസിന്‌ ആറു വിക്കറ്റ് നഷ്ടത്തിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യ്തു. ആ തീരുമാനം ആണ് പാളിപോയത്.

സാധാരണ ടെസ്റ്റ് മത്സരത്തിൽ ബോളേഴ്‌സ് അടക്കം എല്ലാവരും ബാറ്റ് ചെയ്യുന്നതാണ്. പക്ഷെ ഇവിടെ പാകിസ്ഥാൻ ടീം ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ ഉണ്ടായിട്ടും ഡിക്ലയർ ചെയ്യ്തു. ബംഗ്ലാദേശ് അത്രയും വലിയ സ്കോർ എടുക്കില്ല എന്ന് പ്രതീക്ഷിച്ചാണ് പാകിസ്ഥാൻ ഡിക്ലയർ ചെയ്യ്തത്. എന്നാൽ അവരുടെ ബോളിങ് യൂണിറ്റിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഇപ്പോൾ 448 സ്കോറും കഴിഞ്ഞ് 86 റൺസിന്റെ ലീഡും എടുത്തു.

പാകിസ്ഥാൻ ടീമിന് വേണ്ടി മുഹമ്മദ് റിസ്വാൻ 171 റൺസ് നേടി. കൂടാതെ സൗദ് ഷകീൽ 141 റൺസും എടുത്ത് തിളങ്ങി. ബംഗ്ലാദേശിനായി മുസ്താഫികൂർ റഹ്മാൻ ഇരട്ട സെഞ്ചുറി നേടാനാവാതെ മടങ്ങി. താരം 191 റൺസ് ആണ് ടീമിനായി നേടിയത്. കൂടാതെ മോമിനുൾ ഹക്ക് (50 റൺസ്), ഷഡ്മാൻ ഇസ്ലാം(93 റൺസ് ), ലിറ്റൻ ദാസ്(56 റൺസ്), മെഹിഡി ഹസൻ(77* റൺസ് ) എന്നിവരാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. നാളെ ആണ് മത്സരത്തിന്റെ അവസാന ദിവസം. ആദ്യ ടെസ്റ്റ് ഒരു സമനിലയിൽ കലാശിക്കാനുള്ള സാധ്യത കൂടുതലാണ്.