ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇംഗ്ലണ്ടുകാരനായ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും കളത്തില്‍ നടത്തിയ വാക് പോര് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. ഡല്‍ഹിയുടെ ബാറ്റിംഗിനിടെ കൊല്‍ക്കത്തയുടെ ത്രോ ഋഷഭ് പന്തിന്റെ ദേഹത്തുകൊണ്ട് വഴി തിരിഞ്ഞുപോയപ്പോള്‍ അശ്വിന്‍ രണ്ടാം റണ്‍സ് എടുത്തതാണ് മോര്‍ഗനെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ അശ്വിനെ തള്ളിയും മോര്‍ഗനെ തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് താരം ജിമ്മി നീഷം. ത്രോ ബാറ്ററുടെ ശരീരത്തില്‍കൊണ്ട് പന്ത് ദിശമാറിപ്പോകുമ്പോള്‍ റണ്‍സ് എടുക്കുന്നത് ശരിയില്ലെന്നാണ് നീഷത്തിന്റെ പക്ഷം.
ഈ പ്രശ്‌നത്തില്‍ ഞാന്‍ മോര്‍ഗന്റെ പക്ഷത്താണ്. ത്രോ വഴി തിരിഞ്ഞുപോയിട്ടുണ്ടെങ്കില്‍ ബാറ്റര്‍മാര്‍ റണ്‍സ് എടുക്കാന്‍ പാടില്ലായിരുന്നു- നീഷം പറഞ്ഞു. ക്യാപ്പിറ്റല്‍സ്-നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയുണ്ടായ സംഘര്‍ഷം സംബന്ധിച്ച് അശ്വിന്‍ ട്വിറ്ററില്‍ വിശദമായ മറുപടി നല്‍കിയിരുന്നു.
Read more
അതേസമയം, നീഷത്തിന്റെ നിലപാടിനെ ആരാധകരില്‍ ചിലര്‍ ചോദ്യം ചെയ്യുന്നു. ഏകദിന ലോക കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ സ്റ്റോക്‌സിന്റെ ദേഹത്ത് തട്ടിയ പന്ത് ബൗണ്ടറി പോയപ്പോള്‍ ന്യൂസിലന്‍ഡ് അതിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ നീഷത്തിനോട് ആരായുന്നത്.