ഇന്ത്യയുടെ യുവ താരം പൃഥ്വി ഷായുടെ ബാറ്റിംഗ് ശൈലിയെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ചതുര്‍ദിന മത്സരത്തില്‍ പൃഥ്വി ഷാ 30-40 റണ്‍സ് നേടിയിട്ട് ടീമിന് എന്തു ഗുണമാണെന്ന് ബട്ട് ചോദിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പൃഥ്വിയുടെ മോശം പ്രകടനമാണ് ബട്ടിനെ ചൊടിപ്പിച്ചത്.
നിങ്ങള്‍ സ്വാഭാവികമായ ബാറ്റിംഗ് തുടരുകയും തുടക്കത്തിലേ വേഗം പുറത്താകുകയും ടീം 70/4 എന്ന നിലയിലെത്തുകയും ചെയ്യുന്നു. 90 എന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നത് കഴിവായി കണക്കാക്കാനാവില്ല. മൂന്ന് നാല് സെഷനുകള്‍ കളിച്ച് സെഞ്ച്വറി നേടുന്നതാണ് മികവ്- ബട്ട് പറഞ്ഞു.
Read more
നിങ്ങളുടെ സെഞ്ച്വറിയിലൂടെ ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാകും. ഒരു ചതുര്‍ദിന മത്സരത്തില്‍ 30 മുതല്‍ 40 വരെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതുകൊണ്ട് എന്തു കാര്യം. 150 സ്‌ട്രൈക്ക് റേറ്റില്‍ വരെ നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനായേക്കും. എന്നാല്‍ ചെറിയ സ്‌കോറിന് പുറത്തായിട്ട് ടീമിന് എന്തു പ്രയോജനമെന്നും ബട്ട് ചോദിച്ചു.