2025 ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് സ്റ്റാർ ക്രിക്കറ്റ് താരം രോഹിത് ശർമ്മ പിന്മാറിയേക്കാം എന്ന് റിപ്പോർട്ടുകൾ. റെഡ്-ബോൾ ക്രിക്കറ്റിലെ മോശം ഫോം ആണ് ഇതിന് കാരണമായി പറയുന്നത്. എന്നിരുന്നാലും, പരമ്പരയ്ക്കായി വിരാട് കോഹ്‌ലി ടീമിനൊപ്പം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫി വിജയിച്ച ടീമിന്റെ ഭാഗമായ രോഹിതും കോഹ്‌ലിയും നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിലാണ്.
ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി മികച്ച സെഞ്ച്വറി നേടിയപ്പോൾ ബാക്കി എല്ലാ മത്സരങ്ങളിൽ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല പ്രകടനം ഉണ്ടായില്ല. പരമ്പരയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രോഹിത് 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് നേടിയത്. നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം, സിഡ്‌നി ടെസ്റ്റിൽ നിന്ന് രോഹിത് പിന്മാറുക വരെ ചെയ്തിരുന്നു.
എന്നിരുന്നാലും, രോഹിത് ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കില്ല. ഇന്ത്യ കളിച്ച അവസാന പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മറുവശത്ത്, വിരാട് കോഹ്‌ലി അടുത്തിടെ ഒരു പരിപാടിയിൽ ‘തനിക്ക് ഇനി ഒരു ഓസ്‌ട്രേലിയൻ പരമ്പര ഉണ്ടാകില്ലെന്ന്’ പറഞ്ഞിരുന്നു. അതായത്, വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര കോഹ്‌ലിയുടെ യുകെയിലെ അവസാന റെഡ്-ബോൾ ടൂർണമെന്റ് ആകാം.
Read more
നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ സീസണിന് ശേഷം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും. പര്യടനം ഏകദേശം 45 ദിവസം നീണ്ടുനിൽക്കും., ജൂൺ 20 മുതൽ ഹെഡിംഗ്ലിയിലാണ് ആദ്യ മത്സരം. മെയ് 25 ന് ഐപിഎൽ അവസാനിക്കുമെന്നതിനാൽ, രണ്ട് മാസത്തേക്ക് ടി 20 ക്രിക്കറ്റ് കളിച്ചതിന് ശേഷം കളിക്കാർക്ക് വിശ്രമിക്കാനും ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറാനും മതിയായ ദിവസങ്ങൾ ലഭിക്കും.