ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 376 റൺ എടുത്ത് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് തകർന്നടിയുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 130 – 9 എന്ന നിലയിൽ നിൽക്കുകയാണ്. ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ 113 എടുത്ത് ഇന്ത്യൻ ഇന്നിംഗ്സിനെ വമ്പൻ സ്കോറിൽ എത്തിച്ചു.
എന്തായാലും കാര്യങ്ങൾ എല്ലാം ഇന്ത്യയുടെ വഴിക്ക് പോകുമ്പോൾ രോഹിത് ശർമയുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ് കമന്ററി ബോക്സിൽ ഇരുനന ദിനേഷ് കാർത്തിക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
“രോഹിത് ശരിക്കും എന്നെ ഞെട്ടിച്ചു. ശ്രീലങ്കൻ പര്യടനത്തിൽ അവൻ അത്രത്തോളം ഫിറ്റ്നസ് കുറവായിരുന്നു. എന്നാൽ അതിന് ശേഷം അവന്റെ ഫിറ്റ്നസ് മെച്ചപ്പെട്ടിരിക്കുന്നു. നിലവിൽ അവൻ അത്രത്തോളം ഫിറ്റായിട്ടാണ് കാണപ്പെടുന്നത്. അതാണ് ഒരു പ്രൊഫഷണൽ താരത്തിന്റെ മിടുക്ക്.” കാർത്തിക്ക് പറഞ്ഞു.
അതേസമയം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ആർ അശ്വിൻ തകർപ്പൻ സെഞ്ചുറി നേടി. 144/6 എന്ന നിലയിൽ ഇന്ത്യ തകർച്ചയെ അഭിമുഖീകരിച്ചപ്പോൾ, രവീന്ദ്ര ജഡേജയ്ക്കൊപ്പം ഏഴാം വിക്കറ്റിൽ 195 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ താൻ ബാറ്റിംഗിൽ ഏറെ ക്ഷീണിതനായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിൻ. ജഡേജ ഇവിടെ തനിക്ക് ഒരു മികച്ച ഉപദേശകനായതിനെ കുറിച്ചും അശ്വിൻ തുറന്നുപറഞ്ഞു.
ബാറ്റിംഗിന് ഇടയിൽ ഞാൻ കൂടുതൽ വിയർക്കുന്നതും ക്ഷീണിതനാവുന്നതും ജഡേജ ശ്രദ്ധിച്ചു. കഴിഞ്ഞ ഏതാനും വർഷമായി നമ്മുടെ ടീമിലെ മികച്ച ബാറ്റേഴ്സിൽ ഒരാളാണ് ജഡേജ. മറുവശത്ത് നിലയുറപ്പിച്ച ജഡേജ എന്നോട് വിക്കറ്റിനിടയിൽ കൂടുതൽ ആയാസപ്പെട്ട് റൺ കണ്ടെത്തേണ്ട എന്ന് പറഞ്ഞു.
Read more
രണ്ട് റൺ എടുക്കാൻ കഴിയുന്നിടത്ത് ആയാസപ്പെട്ട് ഓടി മൂന്നാക്കാൻ ശ്രമിക്കേണ്ട എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ലോങ് ഇന്നിംഗ്സ് കളിക്കണം; റൺസിനായി ഓടി ക്ഷീണിക്കരുത് എന്ന ഉപേദശം എന്നെ ശരിക്കും തുണച്ചു- അശ്വിൻ പറഞ്ഞു.