രാജസ്ഥാൻ റോയൽസ് ഒടുവിൽ വിജയ ട്രാക്കിൽ എത്തിയത് ആരാധകരെ സന്തോഷിപ്പിച്ച കാര്യമാണ്. തുടർച്ചയായ രണ്ട് തോൽവികളോടെ സീസണിൽ തകരുമെന്ന് തോന്നിയെങ്കിലും, തുടർച്ചയായ രണ്ട് വിജയങ്ങളുമായി സഞ്ജു സാംസണും സംഘവും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നു.
ഗുവാഹത്തിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി ആദ്യ വിജയം നേടിയ അവർ തുടർന്ന് സ്വന്തം നാട്ടിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലും മികച്ച ജയം സ്വന്തമാക്കി. പഞ്ചാബിനെതിരായ അവസാന വിജയത്തിൽ നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ജോഫ്രെ ആർച്ചർ, സന്ദീപ് ശർമ്മ തുടങ്ങിയവർ തന്നെയാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്ന് നടക്കുന്ന മത്സരത്തിലും ടീമിന്റെ മുഴുവൻ പ്രതീക്ഷയും വഹിക്കുന്നത്.
എന്തായാലും ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസൺ ലക്ഷ്യമിടുന്ന റെക്കോഡുകൾ നമുക്ക് നോക്കാം
1. ടി20യിൽ 7500 റൺസ്
2011 ൽ കേരളത്തിനു വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മികച്ച ടി 20 താരങ്ങളിൽ ഒരാളായിട്ട് നിൽക്കുന്നു. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം ഡൽഹി ഡെയർഡെവിൾസിനും രാജസ്ഥാൻ റോയൽസിനും വേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.
ഇന്ന് ജിടി vs ആർആർ മത്സരത്തിന് മുമ്പ് ഒരു പ്രധാന നാഴികക്കല്ല് താരം നോക്കുകയാണ്. ടി20 ക്രിക്കറ്റിൽ 7500 റൺസ് തികയ്ക്കാൻ 19 റൺസ് കൂടി മതി താരത്തിന്.
2. രാജസ്ഥനായി സ്വപ്ന നേട്ടം
ഐപിഎല്ലിലും സിഎൽടി 20 യിലും കീപ്പറായും ഫീൽഡറായും രാജസ്ഥാൻ റോയൽസിനായി 100 പുറത്താക്കലുകൾ പൂർത്തിയാക്കാൻ സഞ്ജു സാംസൺ വെറും നാല് പുറത്താക്കലുകൾ കൂടി മതി. ഈ നാഴികക്കല്ല് എത്തുന്നതിലൂടെ സമീപകാല ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളെന്ന പദവിയിലേക്ക് അടുക്കാനും താരത്തിനാകും
3 ഇന്ത്യൻ പ്രീമിയർ ലീഗിലും കാത്തിരിക്കുന്നത് ചരിത്ര നേട്ടം
രാജസ്ഥാൻ റോയൽസിനും 2016-17 കാലയളവിൽ ഡൽഹി ഡെയർഡെവിൾസിനൊപ്പമുള്ള രണ്ടുവർഷത്തെ ചെറിയ കാലയളവിൽ സഞ്ജു സാംസണിന്റെ ഐപിഎൽ പുറത്താക്കലുകളുടെ ആകെ എണ്ണം 98 ആണ്. ഡൽഹിക്ക് വേണ്ടി കളിച്ചിരുന്ന കാലത്ത് സഞ്ജു ഒരു ഫീൽഡർ എന്ന നിലയിൽ ആയിരുന്നു തിളങ്ങിയത്.
ഫീൽഡിങ്ങിൽ സാംസൺ ആകെ 23 ക്യാച്ചുകൾ എടുത്തിട്ടുണ്ട്, 59 എണ്ണം വിക്കറ്റ് കീപ്പർ എന്ന നിലയിൽ , തുടർന്ന് 16 ക്വിക്ക് സ്റ്റമ്പിംഗുകളും ഭാഗമായിട്ടുണ്ട്.