ആകാശ് തീ...., ബംഗ്ലാദേശിന് തലവേദന സമ്മാനിച്ച് യുവ താരം

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ അവർക്ക് ഏറ്റവും തലവേദനയായത് ജസ്പ്രീത് ബുമ്രയും, മുഹമ്മദ് സിറാജും മാത്രമല്ല ഏറ്റവും കൂടുതൽ ബുധിമുട്ടുണ്ടാക്കിയത് യുവ താരം ആകാശ് ദീപ് ആണ്. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ താരം 5 ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ ആണ് നേടിയത്. വിക്കറ്റുകൾ നേടുന്നതിനേക്കാൾ താരം നേടിയത് ഡോട്ട് ബോളുകളാണ്.

130 kph നും 140 kph നും ഇടയിൽ പന്ത് എറിയുകയും, സ്വിങ് ചെയ്ത് ബാറ്റ്‌സ്മാന്മാർക്ക് പിടികൊടുക്കാത്ത തരത്തിലെ മികച്ച പ്രകടനമാണ് അദ്ദേഹം ഇന്ന് കാഴ്ച വെച്ചത്. നിലവിൽ ബംഗ്ലാദേശ് 112 റൺസിന് 8 വിക്കറ്റ് നഷ്ടമായി. ക്രീസിൽ ഹസൻ മിറാസ് ആണ് നിൽക്കുന്നത്. മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിൽ കാഴ്ച വെക്കുന്നത്.

Read more

ഇത് പോലെയാണ് മത്സരത്തിന്റെ ഗതി എങ്കിൽ ഇന്ന് കൊണ്ട് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിന് വേണ്ടി ഇറങ്ങാൻ സാധിക്കും. മോശമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്ന ബംഗ്ലാദേശ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ സ്കോർ മറികടന്ന് ലീഡ് റൺസ് ഉയർത്താനുള്ള സാധ്യത വളരെ കുറവാണ്.