അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി മുംബൈ സീനിയര്‍ ടീമില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഇതാദ്യമായി മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിലാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെയും ഉള്‍പ്പെടുത്തിയത്.

“20 അംഗ ടീമിനെ പ്രഖ്യാപിക്കാനാണ് ബി.സി.സി.ഐ ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. പിന്നീട് ഇത് 22 ആക്കി ഉയര്‍ത്തി. ഇതനുസരിച്ചാണ് പുതിയ രണ്ടു താരങ്ങളെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയത്” മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

IPL 2020 : Arjun Tendulkar gets Zaheer & Shane Bond as his new coaches

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനു പുറമെ പേസ് ബോളര്‍ കൃതിക് ഹനഗവാഡിയാണ് ടീമില്‍ ഇടംപിടിച്ച രണ്ടാമന്‍. മുംബൈ സീനിയര്‍ ടീമില്‍ ആദ്യമാണെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച് അര്‍ജുന് പരിചയമുണ്ട്.

Read more

Arjun Tendulkar included in Mumbaiജനുവരി 10 മുതലാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കുന്നത്.