ശ്രീലങ്കന്‍ താരത്തെ അഭിനന്ദിക്കാന്‍ ഡ്രസ്സിംഗ്‌ റൂമിലെത്തി ; ലങ്കന്‍ ടീമിന്റെ മനം കവര്‍ന്ന് വിരാട് കോഹ്‌ലിയും ദ്രാവിഡും

ആരാധകര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതിന്റെ പേരില്‍ വിവാദത്തിലായ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അതേദിവസം തന്നെ ശ്രീലങ്കന്‍ ടീമിന്റെ മനം കവര്‍ന്ന് രാഹുല്‍ദ്രാവിഡും വിരാട്‌കോഹ്ലിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്ന ശ്രീലങ്കന്‍ താരം ലാക്മലിനെ കാണാനും അഭിനന്ദിക്കാനും ഇരുവരും ലങ്കന്‍ ഡ്രസ്സിംഗ് റൂമില്‍ എത്തിയിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തതിന് തൊട്ടുപിന്നാലെ ഞായറാഴ്ചത്തെ സെഷനിലായിരുന്നു ഇരുവരും ഇവിടെ എത്തിയത്. ഇന്ത്യയ്‌ക്കെതിരേയുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ ലാക്മല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിന്നു. ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം ടെസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ദ്രാവിഡും കോഹ്ലിയും ലാക്മലിനെ കാണാനെത്തുന്നതിന്റെ വീഡിയോ വൈറലാണ്.

Read more

2009 ലായിരുന്നു ശ്രീലങ്കന്‍ ടീമില്‍ ലാക്മല്‍ അരങ്ങേറിയത്. 70 ടെസ്റ്റുകളിലും 86 ഏകദിനങ്ങളിലും 11 ടി ട്വന്റികളിലും കളിച്ചു. ടെസ്റ്റില്‍ 171 വിക്കറ്റും ഏകദിനത്തില്‍ 109 വിക്കറ്റും ടി20യില്‍ എട്ടു വിക്കറ്റും നേടി. രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കിയിരുന്നു. പിങ്ക് പന്തിലുള്ള രണ്ടാമത്തെ മത്സരം 288 റണ്‍സിനായിരുന്നു ജയം.