ഒന്നിന് പുറകെ ഒന്നായി സൈക്കിൾ വീഴുന്ന പോലെ, റസലിന് ഉള്ളത് ഈഗോയാണ്

തിങ്കളാഴ്ച (മെയ് 9) ഐപിഎൽ 2022 മുംബൈ ഇന്ത്യൻസിനെതിരായ (എംഐ) പോരാട്ടത്തിൽ ജസ്പ്രീത് ബുംറയെ നേരിട്ടപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റ്‌സ്മാന്മാർ സൈക്കിൾ സ്റ്റാൻഡിൽ സൈക്കിളുകൾ പോലെ ഒന്നിന് പുറകെ ഒന്നായി വീണു എന്നുപറയുകയാണ് ആകാശ് ചോപ്ര. തന്റെ ലോകോത്തര നിലവാരത്തെ സംശയിച്ചവർക്കുള്ള ഇരുട്ടടിയാണ് ബുംറ കൊടുത്തതെന്ന് പറയാം,

മത്സരം മുംബൈ തോറ്റെങ്കിലും ഇന്നലെ മാൻ ഓഫ് ദി മാച്ച് ആരാണെന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ എടുത്ത ആ പ്രകടനത്തിന് അവാർഡ് കിട്ടിയില്ലെങ്കിൽ മാത്രമേ സംശയിക്കാൻ ഉണ്ടായിരുന്നോള്ളൂ. പ്രീമിയർ ലീഗിൽ വിക്കറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞ് തന്റെ റേഞ്ച് അളക്കാൻ വന്നവർക്ക് റൺസ് കൊടുക്കാതെ ഉള്ള പിശുക്കും വിക്കറ്റ് എടുക്കാനുള്ള ആർജവവും കാണിച്ച് ബൂം ബൂം തന്റെ പഴയ പ്രതാപത്തിലേക്ക് എത്തി.

“ജസ്പ്രീത് ബുംറ വന്ന് എല്ലാവരോടും ടാറ്റ ബൈ-ബൈ പറഞ്ഞു. ഒന്നിനുപുറകെ ഒന്നായി, സൈക്കിൾ സ്റ്റാൻഡിലെ സൈക്കിളുകൾ ഒരെണ്ണം വീണാൽ പുറകെ പുറകെ വീഴുന്ന പോലെ തോന്നി.”

” നാലാം തവണയും ആന്ദ്രെ റസ്സലിനെ അവൻ പുറത്താക്കി, ആദ്യം യോർക്കർ എറിഞ്ഞു അതിനുശേഷം ഒരു ബൗൺസറും അവന് അറിയാമായിരുന്നു റസ്സൽ അടിക്കുമെന്ന്. ആ കെണിയിൽ റസ്സൽ വീണു, റസ്സലിന്റെ ഈഗോയാണ് അത്തരം ഷോട്ട് കളിക്കാൻ അവനെ പ്രേരിപ്പിച്ചത്.”

ഈ സീസണിൽ തിളങ്ങാൻ ബുമ്രക്ക് സാധിച്ചിരുന്നില്ല. എന്നാൽ പഴയ പ്രതാപത്തിലേക്ക് ഒരു കളി കൊണ്ടിറങ്ങി വരാൻ താരത്തിന് സാധിച്ചു.

Read more

ട്രോൾ കടപ്പാട്: ട്രോൾ ക്രിക്കറ്റ് മലയാളം