രോഹിത്തിന്റെ ഭാര്യ ആണെന്ന് കരുതി മെസേജ് അയച്ച അശ്വിന് പറ്റിയത് വമ്പൻ അബദ്ധം, സ്ക്രീൻഷോട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ മുൻ താരം രവിചന്ദ്രൻ അശ്വിന് സോഷ്യൽ മീഡിയയിൽ വലിയ അബദ്ധം സംഭവിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിതിക സജ്‌ദേയാണെന്ന് കരുതി അശ്വിൻ അയച്ച മെസേജ് എത്തിയത് അദ്ദേഹത്തിന്റെ ഫേക്ക് അക്കൗണ്ടിന് ആയിരുന്നു. അബദ്ധം മനസിലാക്കിയ അശ്വിൻ മറുപടി ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും സ്ക്രീൻഷോട്ടുകൾ പ്രചരിച്ചിരുന്നു.

അശ്വിൻ കൂടി ഭാഗമായിരുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഇന്ത്യ 1 – 3 നു പരാജയം ഏറ്റുവാങ്ങുക ആയിരുന്നു. പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് ശേഷമാണ് അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തത്. ആരാധകർക്ക് ഷോക്കിങ് ആയിരുന്ന ഒരു വാർത്ത തന്നെ ആയിരുന്നു ഇത്. എന്തായാലും പരമ്പരയിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിൽ അശ്വിന്റെ പോസ്റ്റിന് താഴെ Nishitha018 എന്ന പ്രൊഫൈലിൽ നിന്ന് ഒരാൾ കമന്റിട്ടിരുന്നു. രോഹിത് ശർമയുടെ ഭാര്യ റിതിക സജ്‌ദേയുടെ പേരും ചിത്രവും ഉപയോഗിച്ചുകൊണ്ടുള്ള ഫേക്ക് പ്രൊഫൈലായിരുന്നു അത്.

ഇന്ത്യയെ തൂത്തുവാരാമെന്നാണ് ഓസ്‌ട്രേലിയ കരുതിയത്’, എന്നായിരുന്നു അശ്വിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്. രോഹിത്തിന്റെ ഭാര്യ തന്നെയായിരിക്കുമെന്ന് കരുതിയ അശ്വിൻ ഈ കമന്റിന് ഉടനെ തന്നെ മറുപടിയും നൽകി. ‘ഹായ് റിതിക, സുഖമാണോ? നിങ്ങളുടെ കൊച്ചുകുട്ടിയോടും കുടുംബത്തോടും എന്റെ അന്വേഷണങ്ങൾ അറിയിക്കൂ’, എന്നായിരുന്നു അശ്വിന്റെ മറുപടി. എന്നാൽ അശ്വിൻ മറുപടി കൊടുത്തതിന് പിന്നാലെ “സുഖമായിരിക്കുന്നു അശ്വിൻ അണ്ണാ”എന്ന മറുപടിയാണ് പ്രൊഫൈലിൽ നിന്ന് അശ്വിന് കിട്ടിയത്.

തന്റെ അബദ്ധം മനസിലാക്കിയ അശ്വിൻ മറുപടി ട്വീറ്റ് കളഞ്ഞെങ്കിലും അപ്പോഴേക്കും അത് പ്രചരിച്ചിരുന്നു.

https://x.com/Manojy9812/status/1875865979944833471

Read more