ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യറിനെ പ്രശംസിച്ച് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി. ശ്രേയസ് ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നും അതിനുള്ള ശേഷി ശ്രേയസിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും ക്യാരി പറഞ്ഞു. ഐ.പി.എല്ലില്‍ ശ്രേയസിന്റെ സഹതാരമായിരുന്നു ക്യാരി.
“ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ശേഷി ശ്രേയസിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയിലേക്കു നോക്കുമ്പോള്‍ വളരെ മികച്ച ക്യാപ്റ്റനായി അദ്ദേഹം മാറും. ശ്രേയസിനെ സംബന്ധിച്ച് ഏറ്റവും വലിയ ഗുണം ടീമിലെ എല്ലാ താരങ്ങളുമായി അടുപ്പം പുലര്‍ത്തുന്നുവെന്നതാണ്. മാത്രല്ല സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഡല്‍ഹിയെ മികച്ച വിജയങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.”
“വളരെ മികച്ച ബാറ്റ്സ്മാനും അതോടൊപ്പം നല്ല വ്യക്തിയുമാണ് അദ്ദേഹം. ഡല്‍ഹി പോലെ വലിയൊരു സ്ക്വാഡിലെ എല്ലാവരുമായും തുടര്‍ച്ചയായി ബന്ധപ്പെടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ മികച്ച രീതിയില്‍ ശ്രേയസ് അതു കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ പോസിറ്റീവായിട്ടുള്ള ചിന്താഗതിയും റിക്കി പോണ്ടിംഗിനൊപ്പമുള്ള കൂട്ടുകെട്ടും ഡല്‍ഹിക്കു ഏറെ ഗുണം ചെയ്തിട്ടുണ്ട്. വളരെ മികച്ചൊരു ഭാവിയാണ് ശ്രേയസിനുള്ളത്” ക്യാരി വിലയിരുത്തി.
Read more
ഐ.പി.എല്ലില്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹിയെ ശ്രേയസ് ഐ.പി.എല്‍ ഫൈനലിലെത്തിച്ചിരുന്നു. കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു അഞ്ചു വിക്കറ്റിന് തോല്‍വി വഴങ്ങാനായിരുന്നു ഡല്‍ഹിയ്ക്ക് വിധി.