ഓസീസ് ടോസ് ജയിച്ചു; സൂപ്പര്‍ സ്പിന്നര്‍ ഇല്ലാതെ പന്തെറിയും

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിന്റെ സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഓസ്‌ട്രേലിയയ്ക്ക് ടോസ്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

ഓസ്‌ട്രേലിയന്‍ ടീമില്‍ സ്റ്റാര്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറിനെ ഒഴിവാക്കിയതാണ് അപ്രതീക്ഷിത തീരുമാനം. ആദം സാംപയാണ് ടീമിലെ ഏക സ്പിന്നര്‍. പാര്‍ടൈം ബോളര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സേവനവും ഓസീസ് ഉപയോഗപ്പെടുത്തും.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരുണ്ട്. കേശവ് മഹാരാജും ടബ്രൈസ് ഷംസിയും ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കും.