ഒരു അരയന്നം വെള്ളത്തില്‍ നീന്തുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ബാറ്റിംഗ്, ക്രിക്കറ്റിലെ ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്ന്

ഷമീല്‍ സലാഹ്

ഒരു അരയന്നം വെള്ളത്തില്‍ നീന്തുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, ഫുള്‍ ഫ്‌ലോയില്‍ ബാറ്റ് ചെയ്യുന്ന മാര്‍ക്ക് വോ ക്രിക്കറ്റിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നായിരുന്നു. ഏറ്റവും ഇടുങ്ങിയ വിടവുകള്‍ക്കിടയിലൂടെയും തുളച്ച് കയറി അതിര്‍വരമ്പുകള്‍ താണ്ടുന്ന മാര്‍ക്ക് വോയുടെ ബാറ്റിംഗ് ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ നിമിശങ്ങള്‍ സമ്മാനിച്ചു.
പ്രത്യേകിച്ചും ഓണ്‍ ഡ്രൈവ് ഷോട്ടിലെ മാസ്റ്റര്‍ തന്നെയായിരുന്നു മാര്‍ക്ക് വോ..

ഇംഗ്ലണ്ടിലെ സീമിംഗ് ട്രാക്കുകളിലും, ഉപഭൂഖണ്ഡങ്ങളിലെ സ്ട്രിപ്പുകളിലും, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ബൗണ്‍സി ട്രാക്കുകളിലും മാര്‍ക്ക് വോ ഒരു പോലെയായിരുന്നു..

ബാറ്റിങ്ങിലെ ശുദ്ധമായ കഴിവിലൂടെയും, സാങ്കേതിക വൈദഗ്ദത്തിലൂടെയും, ഒപ്പം ഒരു മാച്ച് വിന്നര്‍ എന്ന നിലയിയും അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം ഏറ്റവും മികച്ച ഒരു വാക്താവ് തന്നെയായിരുന്നു.

അല്പം നിറം മങ്ങി നിന്നിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ തൊണ്ണൂറുകളുടെ മധ്യത്തില്‍ വീണ്ടും മുന്‍ നിരയിലേക്ക് കൊണ്ട് വരുന്നതില്‍ ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ മാര്‍ക്ക് വോക്ക് ഒരു പ്രധാന പങ്കുമുണ്ടായിരുന്നു. എക്കാലത്തേയും എന്റെ ഏറ്റവും ഫേവറിറ്റായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും മാര്‍ക്ക് വോ തന്നെയാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍