നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. ഇന്നു പുലര്‍ച്ചെ 2.30 തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.വി. അന്‍വറാണ് കേസിലെ ഒന്നാം പ്രതി. കുറ്റിപ്പുറം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അദേഹത്തെ തവനൂര്‍ ജയില്‍ അടച്ചത്.
കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നിലമ്പൂര്‍ പൊലീസാണ് കേസെടുത്തത്. ഒതായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
Read more
നേരത്തെ പൊലീസ് സംഘം അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയിരുന്നെങ്കിലും അന്‍വറിന്റെ അനുയായികള്‍ അകത്തേക്ക് കടത്തിവിട്ടില്ല. പിന്നാലെ പിണറായി വിജയന്റെ ഭരണകൂട ഭീകരതയാണിതെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും പിവി അന്‍വര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പിവി അന്‍വര്‍ കേസില്‍ ഒന്നാം പ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.