അഞ്ചു റിസവര്‍വ് താരങ്ങള്‍ കളിക്കാനെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണകരമാകുന്ന കാര്യമാണോ? ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെയാണ് ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നത്. ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയയെയും രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്റിനെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യയെ വലച്ചിരിക്കുന്നത് ടീമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കോവിഡ് കേസുകളാണ്.
ടീമിന്റെ നായകന്‍ അടക്കമുള്ളവര്‍ക്കാണ് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമായിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായ ഇന്ത്യയ്ക്ക് ആറ് കളിക്കാരെയാണ് കോവിഡ് പോസിറ്റീവായി നഷ്ടമായത്.
നായകന്‍ യാശ് ദുള്‍, ഉപനായകന്‍ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വാസു വാട്‌സ്, മനാക് പരേഖ്, സിദ്ദാര്‍ത്ഥ് യാദവ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ പേസര്‍ വാസു വാട്‌സിനെ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായതോടെ തിരിച്ചുവിട്ടു. അഞ്ചു കളിക്കാര്‍ക്ക് പകരക്കാരെ വിടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
Read more
കോവിഡ് പിടിപെട്ട കളിക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടീമിനെ ഇപ്പോള്‍ നയിക്കുന്നത് നിഷാന്ത് സന്ധുവാണ്. അയര്‍ലന്റിനെ 174 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ കളിക്കാര്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്റിനെതിരേയുള്ള മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഇന്ത്യന്‍ കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനുവരി 22 ന് ഉഗാണ്ടയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.