സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ്മയെ ഇന്ത്യ പുറത്താക്കിയ രീതി ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കി. നായകൻ എന്ന നിലയിൽ തുടരുമ്പോൾ എത്ര ഫ്ലോപ്പ് ആയാലും സാധാരണ ടീമിൽ നിന്ന് പുറത്താക്കേണ്ടത് എന്ന് നിൽക്കെ ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്ലോപ്പ് സ്റ്റാർ രോഹിത് അവസാന മത്സരത്തിന് മുമ്പ് ഒഴിവാക്കപ്പെട്ടപ്പോൾ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ബുംറ തന്നെ വീണ്ടും നായകനായി.
ഇന്നലെ മത്സരത്തിന് മുമ്പുനടന്ന വാർത്താസമ്മേളനത്തിൽ തന്നെ രോഹിത് കളിക്കില്ല എന്ന സൂചന ഗംഭീർ നൽകിയിരുന്നു. പിച്ചിന്റെ സാഹചര്യം പരിഗണിച്ച് മാത്രമേ രോഹിത് കളിക്കു എന്നത് തീരുമാനിക്കൂ എന്നാണ് ഗംഭീർ പറഞ്ഞത്. ശേഷം വൈകുംനേരം ആയപ്പോൾ ആണ് രോഹിത് കളിക്കില്ല എന്ന കാര്യത്തിന് സ്ഥിതീകരണം വന്നത്. ഈ പരമ്പരയിലാകെ 35 റൺ മാത്രം നേടിയ താരം തീർത്തും നിരാശപ്പെടുത്തുക ആയിരുന്നു.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) പറയുന്നതനുസരിച്ച്, ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് രോഹിത് ശർമ്മയെ സിഡ്‌നി ടെസ്റ്റ് കളിക്കാൻ അനുവദിക്കണമെന്ന് ഗൗതം ഗംഭീറിനോട് ബിസിസിഐ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ടീം ഇന്ത്യയുടെ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ അവസാന മത്സരത്തിൽ വിജയിക്കണമെന്ന് ഗംഭീർ പറഞ്ഞതോടെ രോഹിത് ഒഴിവാക്കപ്പെട്ടു.
അവസാന 6 ടെസ്റ്റിൽ ഇന്ത്യയുടെ ടെസ്റ്റ് നായകൻ എന്ന നിലയിൽ രോഹിത് 5 ലും പരാജയപ്പെട്ട നാണക്കേടിനും രോഹിത് അവകാശിയാണ്.