'രോഹിത്തിന് താല്പര്യം ഇല്ലെങ്കില്‍ വിരമിക്കേണ്ട, പക്ഷേ ക്യാപ്റ്റന്‍സി എങ്കിലും ഒന്ന് ഒഴിഞ്ഞു കൊടുക്കണം'

രോഹിത് ശര്‍മ ഇന്ത്യ കണ്ട വൈറ്റ് ബോള്‍ ക്രിക്കറ്റ് പ്ലയേഴ്സില്‍ രോഹിത്തിന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെയാണ്. റെഡ് ബൗളിലേക്ക് വന്നാല്‍ ക്യാപ്റ്റന്‍ ആയത് കൊണ്ട് മാത്രം ടീമില്‍ തുടര്‍ന്ന് പോവുന്ന കളിക്കാരനായെ കാണാന്‍ ആവു. മെല്‍ബര്‍ണില്‍ രോഹിതിനു പകരം ഗില്‍-ജെയ്‌സവല്‍ സഖ്യം ആയിരുന്നെങ്കില്‍ ഒരു ബാസ്ബോള്‍ ഓപ്പണിങ് ആവുമായിരുന്നു.

ബാറ്റര്‍ എന്ന നിലയില്‍ പരാജയപ്പെടുന്നതിനേക്കാള്‍ ടീമിനെ കാര്യമായി ബാധിക്കുന്നത് രോഹിത് ക്യാപ്റ്റനാണ് എന്ന നിലയിലുള്ള പരാജയമാണ്. ഒരു തരം ബോറടിക്കുന്ന മനുഷ്യനാണ് അയാള്‍ എന്ന് തോന്നുന്നു. എല്ലാ ബോളിലും വിക്കറ്റ് ഉണ്ടെങ്കിലേ രോഹിതിനു ആവേശം ഉള്ളു. ഏതെങ്കിലും ഒരു ബാറ്റര്‍ ഫോം ആയാലോ നന്നായി സ്ട്രൈക്ക് ചെയ്താലോ ആ മുഖത്ത് നിരാശയാണ്. ആളാകെ തകര്‍ന്ന് പോയ മുഖഭാവം ആണ് പിന്നീട്.

കോഹ്ലി അവിടെയാണ് ടെസ്റ്റ് ക്യാപ്റ്റന്‍ എന്നനിലയില്‍ മറ്റു പ്ലെയേഴ്സിനു ഇന്‍സ്പിറേഷനും മോട്ടിവേഷനും ആവുന്നത്. കോഹ്ലി അവസാന പന്ത് വരെയും പോരാടും തളരില്ല. ജയിക്കാന്‍ സാധ്യത 100% എതിര്‍പക്ഷത്തായാലും തന്റെ ബോളേഴ്സിന് വിക്കെറ്റ് നേടുന്നതിന്റെ പ്രാധാന്യം. എന്താണെന്ന് തോന്നിപ്പിക്കും.

രോഹിത്തിന് താല്പര്യം ഇല്ലെങ്കില്‍ വിരമിക്കേണ്ട, പക്ഷേ ക്യാപ്റ്റന്‍സി എങ്കിലും ഒഴിഞ്ഞു തന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനേ അയാളുടെ ഈഗോയില്‍നിന്നും മുക്തമാക്കണം. മുഹമ്മദ് ഷമി എല്ലാ ടൂര്‍ണമന്റ്‌സും കളിക്കുന്നുണ്ട് ഇന്ത്യ എടുക്കുന്നില്ല. എന്‍സിഎയും രോഹിത്തും സെയിം സ്റ്റാന്‍ഡ് എടുക്കുന്നു. ഷമി അവരോടുള്ള വെല്ലുവിളി പോലെ എല്ലാ ടൂര്‍ണമെന്റും കളിക്കുന്നു. എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ ഷമിയെ ടീമില്‍ എടുക്കണം. ആ വിടവ് വളരെ  വ്യക്തമാണ്.

എഴുത്ത്: ഷാജി പി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍