ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രോഹിത് ശർമയ്ക്കും, വിരാട് കൊഹ്‌ലിക്കും കനത്ത തിരിച്ചടി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ 20 ഇൽ നിന്ന് വിരാട് കോഹ്ലി പുറത്തായിരിക്കുകയാണ്. കൂടാതെ രോഹിത് ശർമ്മ 40 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി ഉണ്ടായിരുന്ന വിരാട്, ആ മികവ് തുടർന്നുള്ള മത്സരങ്ങളിൽ നടത്താൻ സാധിച്ചിരുന്നില്ല. രോഹിത് ശർമ്മയാകട്ടെ കളിച്ച മൂന്നു ടെസ്റ്റുകളിൽ നിന്നായി നേടിയത് വെറും 31 റൺസ് ആണ്.
മെൽബണിൽ നടന്ന മത്സരത്തിൽ രണ്ട് അർദ്ധ സെഞ്ചുറികൾ നേടിയ യുവ താരം യശസ്‌വി ജയ്‌സ്വാൾ ഒരു നില മെച്ചപ്പെടുത്തി. നിലവിൽ നാലാം സ്ഥാനത്താണ് അദ്ദേഹം നിൽക്കുന്നത്. എന്നാൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് മോശമായ പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ ഒരു സ്ഥാനം താഴേക്ക് പോയിരിക്കുകയാണ്. ഇപ്പോൾ 12 ആം സ്ഥാനത്താണ് അദ്ദേഹം നിൽക്കുന്നത്.
കൂടാതെ രോഹിത് ശർമ്മ തന്റെ ക്യാപ്റ്റൻ സ്ഥാനം പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇതോടെ രോഹിത് അവസാന ടെസ്റ്റ് മത്സരത്തിൽ ടീമിനോടൊപ്പം ഉണ്ടാവില്ല എന്ന് സിലക്ടർമാരെ അറിയിച്ചു. പകരം യുവ താരം ശുഭ്മാൻ ഗില്ലിന് അവസാന മത്സരത്തിൽ അവസരം ലഭിക്കും.
Read more
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് ഇതുവരെ ഓസ്‌ട്രേലിയയിൽ ഒരു മത്സരം പോലും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ പരമ്പരയിൽ ഇതുവരെ ഒരു മത്സരം ഇന്ത്യ ജയിച്ചത് ബുംറയുടെ ക്യാപ്റ്റൻസിയിൽ ആയിരുന്നു.