BGT 2025: "ജസ്പ്രീത് ബുംറയ്ക്ക് കിട്ടിയത് വമ്പൻ പണിയാണ്" ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി പ്രസിദ്ധ് കൃഷ്ണ; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരുടെ സംഹാരതാണ്ഡവത്തിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 141 /6 എന്ന നിലയിലാണ്. ലീഡ് സ്കോർ 145.

എന്നാൽ ഇന്ത്യക്ക് തിരിച്ചടിയായത് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ അഭാവമാണ്. ബ്രേക്കിന് ശേഷം ഒരു ഓവർ മാത്രമാണ് താരം എറിഞ്ഞത്. തിരികെ ഡ്രസിങ് റൂമിലേക്ക് കയറി പോയ ബുംറ ഉടനെ തന്നെ സ്കാനിങ്ങിനായി ഹോസ്പിറ്റലിലേക്ക് പോയി. രണ്ടാം ദിനം അദ്ദേഹത്തിന് പിന്നീട് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. പരിക്കിന്റെ ബുദ്ധിമുട്ടുകളാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം ആണോ താരത്തിന് എന്നത് വ്യക്തമായിട്ടില്ല. ജസ്പ്രീത് ബുംറയുടെ നിലവിലെ അവസ്ഥയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഹ താരം പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ പറയുന്നത് ഇങ്ങനെ:

” ജസ്പ്രീത് ബുംറയ്ക്ക് സഹിക്കാനാവാത്ത പുറം വേദനയാണ്. സ്കാനിങ്ങിൽ അത് തെളിഞ്ഞിട്ടുമുണ്ട്. ഞങ്ങളുടെ മെഡിക്കൽ ടീം അദ്ദേഹത്തെ മോണിറ്റർ ചെയ്യുന്നുണ്ട്. മെഡിക്കൽ ടീം ഉടൻ തന്നെ ഔദ്യോഗീക വിവരങ്ങൾ പുറത്ത് വിടും” പ്രസിദ്ധ് കൃഷ്ണ പറഞ്ഞു.

നാളത്തെ ദിവസം ഇന്ത്യക്ക് നിർണായകമാണ്. മികച്ച സ്കോർ ഉയർത്തിയില്ലെങ്കിൽ ഇന്ത്യക്ക് വിജയിക്കാനാകില്ല. കൂടാതെ ബുംറ ഇല്ലാതെ അവസാന ഇന്നിങ്സിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അത് ഇന്ത്യക്ക് പണിയാകും. അത് സംഭവിക്കരുതെന്ന പ്രാർത്ഥനയിലാണ് ആരാധകർ.