ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കൊഹ്‌ലിക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാളുകൾ ഏറെയായി ഇരുവരും മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്‌ച വെക്കുന്നത്. വിരാട് കൊഹ്‌ലിയാകട്ടെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയത് മാത്രമാണ് ഈ പരമ്പരയിലുണ്ടായ ഏക നേട്ടം. അവസാന ടെസ്റ്റിൽ നിന്നും പിന്മാറിയിട്ടും ട്രോളുകളിൽ നിന്ന് രക്ഷപെടാൻ രോഹിതിന് സാധിച്ചിട്ടില്ല.
ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. 69 പന്തുകളിൽ നിന്ന് 17 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ വീണ്ടും ട്രോളന്മാർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു. കൂടാതെ പരിശീലകനായ ഗൗതം ഗംഭീറിനും ട്രോളുകൾ ലഭിക്കുന്നുണ്ട്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപണർ ഉസ്മാൻ ഖവാജയെ നഷ്ടമായി. പക്ഷെ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ അവർക്ക് വേണ്ടത് ഒരു ജയം മാത്രമാണ്.