ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.
ബാറ്റിംഗ് സൈഡിൽ വന്ന പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാനുള്ള പ്രധാന കാരണം. പരമ്പര ഉടനീളം മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച വിരാട് കൊഹ്‌ലിക്കും, രോഹിത് ശർമ്മയ്ക്കും വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. കമെന്റ്ററി ബോക്സിനുളിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് പ്രകടനത്തിൽ ദേഷ്യം പ്രകടിപ്പിച്ച് രോക്ഷത്തോടെ പെരുമാറിയിരുന്നു സുനിൽ ഗവാസ്കർ. ഓസ്‌ട്രേലിയക്ക് ട്രോഫി കൊടുക്കാൻ താരം എന്ത് കൊണ്ടാണ് പോകാത്തത് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
” ഇന്ത്യ പരമ്പര വിജയിക്കുകയോ, ഡ്രോ പിടിക്കാതെ ഇരിക്കുകയോ ചെയ്യ്താൽ ഞാൻ ട്രോഫി കൊടുക്കാൻ ചെല്ലേണ്ടതില്ല എന്ന അറിയിപ്പ് എനിക്ക് ലഭിച്ചിരുന്നു. എനിക്ക് അതിൽ സങ്കടം ഒന്നുമില്ല പക്ഷെ ഞാൻ അതിൽ ആശയക്കുഴപ്പത്തിലായി” സുനിൽ ഗവാസ്കർ പറഞ്ഞു.