ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ട്വന്റി20 ലീഗില്‍ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. പെര്‍ത്ത് സ്‌കോച്ചേഴ്‌സും സിഡ്‌നി സിക്‌സേഴ്‌സും നടന്ന മത്സരത്തില്‍ പിറന്ന ഒരു നാണക്കേടിന്റെ റെക്കോര്‍ഡാണ് ബിഗ്ബാഷ് ലീഗിനെ വീണ്ടും വാര്‍ത്തയില്‍ നിറയിപ്പിക്കുന്നത്. സിഡ്‌നി താരം സീന്‍ ആബട്ട് മത്സരത്തിന്റെ നിര്‍ണായക ഓവറില്‍ എറിഞ്ഞ ഒരു ബോളാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. 11 റണ്‍സാണ് ഈ ഒവറില്‍ ആബട്ട് വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത് സിഡ്‌നി സിക്‌സേഴ്‌സിനെതിരേ പെര്‍ത്തി സ്‌കോഴ്‌ച്ചേഴ്‌സിന് 168 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആറ് ബോളില്‍ നിന്ന് ഒന്‍പത് റണ്‍സ് എന്ന നിലയില്‍ അവസാന ഓവര്‍ നിര്‍ണായകമായി. സീന്‍ ആബട്ടാണ് സിക്‌സേഴ്‌സിന് വേണ്ടി അവസാന ഓവര്‍ എറിയാന്‍ എത്തിയത്. ആദ്യ ബോള്‍ തന്നെ വൈഡ് ആവുകയും വിക്കറ്റ് കീപ്പറെ നിസാഹയനാക്കുകയും ചെയ്തപ്പോള്‍ ബൗണ്ടറി ലൈന്‍ കടന്നു. ആദ്യ അഞ്ചു റണ്‍സ് അങ്ങിനെ വങ്ങി. തൊട്ടടുത്ത പന്ത് നിലംതൊടിക്കാതെ പെര്‍ത്ത് താരം ആദം ഫോക്‌സ് സിക്‌സര്‍ പറത്തിയതോടെ കളി തീരുമാനമായി. ഒപ്പം ഒരു ബോളില്‍ 11 റണ്‍സ് എന്ന റെക്കോര്‍ഡും.
What a way to seal the win! #BBL07 pic.twitter.com/t2lUbNkFPC
— KFC Big Bash League (@BBL) January 1, 2018
Read more
മത്സരത്തില്‍ ജയിച്ച പെര്‍ത്ത് സ്‌കോച്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇതുവരെ ഒറ്റ മത്സരങ്ങളിലും തോല്‍ക്കാതെയാണ് പെര്‍ത്തിന്റെ മുന്നേറ്റം.