ബംഗ്ലാദേശിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് വമ്പൻ തിരിച്ചടി, ദുലീപ് ട്രോഫിക്കിടെ സൂപ്പർ താരത്തിന് പരിക്ക്; കാരണക്കാരൻ ഋഷഭ് പന്ത്

വ്യാഴാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ ബിക്കെതിരായ ദുലീപ് ട്രോഫി 2024 ലെ രണ്ടാം മത്സരത്തിൽ ഇന്ത്യ എ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റു. ബെംഗളൂരുവിൽ ഇന്ത്യ ബിയുടെ ഇന്നിംഗ്‌സിൻ്റെ 36-ാം ഓവറിലായിരുന്നു സംഭവം. ഇന്ത്യ ബി വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്തിനെ പുറത്താക്കാൻ എടുത്ത ക്യാച്ചിന് ഇടയിലാണ് സംഭവം നടന്നത് . പന്തിൻ്റെ ക്യാച്ച് പൂർത്തിയാക്കുന്നതിനിടെ വലംകൈയ്യൻ ബാറ്റർക്ക് പരിക്ക് പറ്റുക ആയിരുന്നു.

ആകാശ് ഡീപിൻ്റെ ഒരു ലെങ്ത് ഡെലിവറി അടിക്കാനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ശ്രമം നിരാശയിൽ കലാശിച്ചു, ഷോട്ട് ടൈം തെറ്റിയതോടെ ഇന്ത്യ എ ക്യാപ്റ്റൻ മിഡ് ഓഫിൽ ക്യാച്ചെടുത്തു. ഗിൽ നല്ല ഒരു ഭാഗം കവർ ചെയ്താണ് ക്യാച്ച് എടുത്തത്. എന്നാൽ ശ്രമത്തിനിടയിൽ തോളിൽ പരിക്ക് പറ്റുക ആയിരുന്നു.

പരിക്കിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുറച്ചുസമയങ്ങൾക്ക് ഉള്ളിൽ തന്നെ ഒക്കെയായി താരം ഗ്രൗണ്ടിൽ തുടർന്നെങ്കിലും ബാക്കി കൂടുതൽ അപ്ഡേറ്റുകൾ വരും മണിക്കൂറുകളിൽ അറിയാം,. എന്തായാലും ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യക്ക് വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് ഈ പരിക്ക് സൃഷ്ടിക്കും.

അതേസമയം ഈ മാസം നടക്കാൻ പോകുന്ന ബംഗ്ലാദേശ് പരമ്പരയിലെ ടെസ്റ്റ് മൽസരങ്ങളിൽ താരത്തിനെ ഉൾപ്പെടുത്തും എന്നാണ് ബിസിസിയിൽ നിന്നും ലഭിക്കുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. റിഷബ് പന്തിന്റെ താരത്തിന് പരിഗണന ലഭിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റ് പരമ്പരകളും, മൂന്ന് ടി-20 മത്സരങ്ങളും ആണ് കളിക്കുന്നത്. ഈ പരമ്പര അവസാനിക്കുമ്പോൾ ഉടൻ തന്നെ അടുത്ത പരമ്പരയ്‌ക്കായി ഇന്ത്യൻ ടീം തയ്യാറെടുക്കണം. ന്യുസിലാൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഗില്ലിനെയും, പന്തിനേയും മറ്റ്‌ താരങ്ങളെയും തിരികെ വിളിക്കാനാണ് ബിസിസിഐ മാനേജ്മെന്റിന്റെ തീരുമാനം.

ടെസ്റ്റ് ടീമിലേക്ക് ഇഷാൻ കിഷനെ പരിഗണിക്കാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. എന്നാൽ താരം പരിക്കിൽ നിന്നും മുക്തി നേടിയിട്ടില്ല. അത് കൊണ്ട് നാളെ നടക്കാൻ ഇരിക്കുന്ന ദുലീപ് ട്രോഫിയിൽ നിന്നും അദ്ദേഹം പിന്മാറി. അത് കൊണ്ട് തന്നെ ദുലീപ് ട്രോഫിയിലും സഞ്ജുവിന് അവസരം ലഭിക്കും എന്നത് ഉറപ്പാണ്. ടീമിൽ ഗില്ലിന് പകരം ഋതുരാജ് ഗെയ്ക്‌വാദിനായിരിക്കും അവസരം ലഭിക്കുക.

ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി-20 മത്സരങ്ങളിൽ സഞ്ജു അവസാന രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായിരുന്നു. ഈ വർഷം നടക്കാൻ പോകുന്ന ടി-20 മത്സരങ്ങളിൽ നിന്നും സഞ്ജു പുറത്തായി എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം ബംഗ്ലാദേശുമായുള്ള ടി-20 മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കും.