"അമ്മയും കുടുംബവും", സാം കോൺസ്റ്റാസുമായുള്ള ഉടക്കിനിടെ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തി ബുംറ; അപ്പോൾ അങ്ങനെ ഒരു സംഭവം ഉണ്ടായി അല്ലെ എന്ന് ആരാധകർ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, സാം കോൺസ്റ്റാസുമായുള്ള തൻ്റെ ഓൺ-ഫീൽഡ് വഴക്കിനിടെ എന്താണ് പറഞ്ഞതെന്ന് പറഞ്ഞിരിക്കുകയാണ്. സിഡ്‌നിയിൽ നടന്ന പരമ്പരയുടെ ഫൈനൽ മത്സരത്തിൽ ഇരുവരും തമ്മിൽ ഉള്ള വാക്ക്പോരാട്ടം ലോകം കണ്ടു. എന്താണ് അന്നത്തെ വഴക്കിനിടെ തങ്ങൾ സംസാരിച്ചതെന്ന് ബുംറ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

ഒരു പ്രൊമോഷണൽ ഇവൻ്റിൽ സംസാരിക്കവേ, കോൺസ്റ്റാസിൻ്റെ അമ്മയെയും കുടുംബത്തെയും കുറിച്ച് അവരുടെ സംഭാഷണത്തിനിടെ താൻ അന്വേഷിച്ചുവെന്ന് ബുംറ വെളിപ്പെടുത്തി. “നിങ്ങളെല്ലാം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഞാൻ അവനോട് ചോദിക്കുകയായിരുന്നു, ‘എല്ലാം ശരിയാണോ? നിങ്ങളുടെ അമ്മയ്ക്ക് എങ്ങനെയുണ്ട്? വീട്ടിൽ എല്ലാം ശരിയാണോ?” ഇന്ത്യൻ എക്‌സ്പ്രസിലൂടെയാണ് ബുംറ ഇക്കാര്യം പങ്കുവെച്ചത്.

കോൺസ്റ്റാസ് നല്ല രീതിയിൽ തന്നെ പ്രതികരിച്ചുവെന്ന് ബുംറ പറഞ്ഞു. എന്നാൽ ഗെയിമിന്റെ സമ്മർദ്ദത്തിൽ ചില വാക്കുകൾ തെറ്റായി വ്യാഖാനിക്കപെട്ടു എന്ന് അദ്ദേഹം ഓർത്തു. ഉയർന്ന സമ്മർദ്ദമുള്ള ഗെയിമുകളിൽ ഇത്തരം നിമിഷങ്ങൾ സ്വാഭാവികമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“കോൺസ്റ്റാസ് ഇങ്ങനെ മറുപടി പറഞ്ഞു, ‘അതെ, എല്ലാം ശരിയാണ്,’ ഞാൻ മറുപടി പറഞ്ഞു, ‘ശരി, ഇനി ഇപ്പോൾ ഞാൻ ബൗൾ ചെയ്യാം.” ബുംറ പറഞ്ഞു.

സാം കോൺസ്റ്റാസുമായുള്ള ആശയവിനിമയത്തെ അഭിസംബോധന ചെയ്ത് ജസ്പ്രീത് ബുംറ, താൻ എല്ലായ്പ്പോഴും ആക്രമണകാരിയല്ലെന്നും ഓസ്‌ട്രേലിയയിൽ സമ്മർദ്ദം ചെലുത്താനാണ് ടീം ശ്രമിച്ചതെന്ന് വ്യക്തമാക്കി.

“ഞങ്ങൾ ഞങ്ങളുടെ സമയമെടുക്കുകയായിരുന്നു, അവരും അതുതന്നെ ചെയ്‌തു. സമ്മർദം സൃഷ്ടിക്കുക മാത്രമായിരുന്നു അത്. എന്നാൽ അത് മികച്ച കാര്യമൊന്നും അല്ല. ഞാൻ എപ്പോഴും ആക്രമണോത്സുകനല്ല, പക്ഷേ തീവ്രമായ നിമിഷങ്ങളിൽ ഇവ സംഭവിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഇന്ത്യ 1-3 ന് പരമ്പര തോറ്റെങ്കിലും, ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 32 വിക്കറ്റുകളുമായി ബുംറ മുൻനിര വിക്കറ്റ് വേട്ടക്കാരനായി മാറി.