ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയുടെ എക്സ് ഫാക്ടറെ തിരഞ്ഞെടുത്ത് ഗംഭീര്‍, പക്ഷേ പ്ലേയിംഗ് ഇലവനിലുണ്ടാവുമെന്ന് ഉറപ്പില്ല!

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടറെ തിരഞ്ഞെടുത്ത് പരിശീലകന്‍ ഗൗതം ഗംഭീര്‍. അവസാന നിമിഷം ടീമില്‍ കയറിപ്പറ്റിയ വരുണ്‍ ചക്രവര്‍ത്തിയാണ് ആ താരമെന്ന് ഗംഭീര്‍ പറഞ്ഞു. പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം ഹര്‍ഷിത് റാണയെ ടീമിലേക്ക് പരിഗണിച്ചപ്പോള്‍ യശ്വസി ജയ്സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തിയെയാണ് ടീമിലുള്‍പ്പെടുത്തിയത്.

മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള ഒരു ബോളറെ ഇന്ത്യക്ക് ആവശ്യമാണ്. വരുണ്‍ അതിന് കഴിവുള്ള ബോളറാണെന്ന് നമുക്കെല്ലാം അറിയാം. വരുണ്‍ എല്ലാവര്‍ക്കും വലിയ ഭീഷണിയാണ്. ഒട്ടുമിക്ക ടീമുകളും അവനെതിരേ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവന്‍ ടീമിന്റെ എക്സ് ഫാക്ടര്‍ താരമാണ്.

അവന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവുമെന്ന് ഞാന്‍ ഉറപ്പ് പറയുന്നില്ല. എന്നാല്‍ മധ്യനിരയില്‍ വിക്കറ്റ് നേടിയെടുക്കാന്‍ അവന് കഴിവുണ്ട്. അത് എപ്പോഴും ടീമിന് ഗുണം ചെയ്യുന്നതാണ്- ഗംഭീര്‍ പറഞ്ഞു.

ദുബായിലാണ് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ദുബായിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ് വരുണ്‍. ഐപിഎല്ലിലൂടെ താരമത് തെളിയിച്ചിട്ടുമുണ്ട്.

Read more