ഐ.പി.എല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബോളര്‍?; തന്നെ ഒരിക്കലും പുറത്താക്കിയിട്ടില്ലാത്ത പേസറുടെ പേര് പറഞ്ഞ് ഗെയ്ല്‍

ഐപിഎല്ലില്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളര്‍ ആരെന്ന് വെളിപ്പെടുത്തി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ഐപിഎല്ലില്‍ ഗെയ്ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയത് ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗുമെല്ലാം ആണെന്നാലും തന്നെ ഒരിക്കല്‍ പോലും പുറത്താക്കിയിട്ടില്ലാത്ത പേസറുടെ പേരാണ് താരം പറഞ്ഞത്. അത് മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്രയാണ്.

ഞാന്‍ ഭാജിയെയോ അശ്വിനെയോ തിരഞ്ഞെടുക്കില്ല. ബുമ്രയാണ് എന്നെ ഏറെ ബുദ്ധിമുട്ടിച്ച ബോളര്‍. കാരണം, അവന്റെ യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം കളിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ബുമ്ര ആണ് എന്നെ ഏറെ ബുദ്ധിമുട്ടിച്ച ബോളര്‍- ഗെയ്ല്‍ പറഞ്ഞു.

10 ഐപിഎല്ലില്‍ ഗെയ്‌ലിനെതിരെ ബുംറ 48 പന്തില്‍ 37 റണ്‍സ് മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗുമാണ് ഐപിഎല്ലില്‍ ഗെയ്ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളവര്‍.

Read more

ഇരുവരും അഞ്ച് തവണ വീതം ഗെയ്‌ലിനെ പുറത്താക്കിയിട്ടുണ്ട്. അശ്വിനെതിരെ 10.6 മാത്രമാണ് ഗെയ്‌ലിന്റെ ശരാശരി.