പാകിസ്ഥാനില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു ; ഓസീസിനെ്എതിരെ ഏകദിന ടിട്വന്റി കളികള്‍ ലാഹോറിലേക്ക് മാറ്റി

സുരക്ഷാ കാരണം പറഞ്ഞ് 25 വര്‍ഷത്തോളമാണ് ഓസീസ് പാകിസ്താനില്‍ കളിക്കാനെത്താതിരുന്നത്. ഇപ്പോള്‍ അവര്‍ തീരുമാനംമാറ്റി കളിക്കാനെത്തിയപ്പോള്‍ പാകിസ്താനിലെ ക്രിക്കറ്റ്‌പ്രേമികള്‍ ആവേശത്തോടെയാണ് ടീമിനെ വരവേറ്റതും. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കേണ്ട ട്വന്റി20 മത്സരവും മൂന്ന് ഏകദിനവൂം മറ്റൊരു നഗരത്തിലേക്ക് പാകിസ്താന്‍ മാറ്റി. റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ലാഹോറിലേക്ക് മാറ്റിയതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

കാല്‍ നൂറ്റാണ്ട് അകലം പാലിച്ച ശേഷം ഓസീസ് ടീമിന്റെ ആദ്യ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതേസമയം ഓസീസ് ടീം പാകിസ്താനില്‍ എത്തിച്ചേര്‍ന്നിട്ട് ഇതുവരെ ടീമുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഗൗരവമായ ഭീഷണിയോ മറ്റോ ഇല്ല. എന്നിരുന്നാലും വരാനിരിക്കുന്ന ഒരാഴ്ചയ്ക്കിടയില്‍ നഗരത്തില്‍ അനേകം രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികളും മറ്റും പ്ലാന്‍ ഇട്ടിട്ടുണ്ട്. ഈ റാലികള്‍ നടക്കുമ്പോള്‍ ആയിരക്കണക്കിന് പതിനായിരക്കണക്കിന് ആള്‍ക്കാര്‍ തെരുവിലെത്തുകയും ട്രാഫിക്ക് പ്രശ്‌നങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇരുടീമും ഇപ്പോള്‍ റാവല്‍പിണ്ടിയില്‍ നിന്നും വലിയ ദൂരത്തില്‍ അല്ലാത്ത ഇ്‌സ്‌ളാമാബാദിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.

തലസ്ഥാന നഗരത്തില്‍ വരും ദിവസങ്ങളില്‍ വലിയ ജനക്കൂട്ടം വരുന്ന രാഷ്ട്രീയറാലികളും പ്രതിഷേധങ്ങളും നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് മത്സരം ലാഹോറിലേക്ക് മാറ്റിയിരിക്കുന്നത്. കളി മറ്റൊരു നഗരത്തലേക്ക് മാറ്റുന്നതില്‍ ഓസ്‌ട്രേലിയന്‍ ടീമിനും പ്രശ്‌നമില്ല. അതേസമയം ലാഹോര്‍ നഗരത്തില്‍ വെച്ചായിരുന്നു 2009 ല്‍ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ആക്രമണം ഉണ്ടായത്. ഇതിന് ശേഷമായിരുന്നു ടീമുകള്‍ പാകിസ്താനിലെ വേദികളില്‍ കളിക്കുന്നതില്‍ നിന്നും അകന്നു നിന്നതും. ന്യൂസിലന്റും ഇംഗ്്‌ളണ്ടും ടൂര്‍ പ്ലാന്‍ ചെയ്ത സാഹചര്യത്തില്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയ്ക്ക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കിയിരുന്നു.

Read more

എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ന്യൂസിലന്റ് ടീം പരമ്പര ഉപേക്ഷിച്ചു മടങ്ങി. ഇംഗ്‌ളണ്ടിന്റെ വനിതാ പുരുഷ ടീമുകള്‍ പരമ്പര മാറ്റി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്താന്‍ തയ്യാറായപ്പോള്‍ ആവേശത്തോടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ആരാധകര്‍ വരവേറ്റത്. മൂന്ന ടെസ്റ്റ് മത്സരങ്ങള്‍ വരുന്ന പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച ലാഹോറില്‍ തുടങ്ങും.