പഞ്ചാബ് കിംഗ്സിനെതിരെ 220 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഡെവൺ കോൺവേയെ ടീം റിട്ടയർ ഔട്ട് ചെയ്ത് പുറത്താക്കിയിരുന്നു. 49 പന്തിൽ 69 റൺസ് നേടിയപ്പോഴാണ് കോൺവേയെ ഡഗ്-ഔട്ടിലേക്ക് വിളിച്ച് പകരം രവീന്ദ്ര ജഡേജയെ ഇറക്കിയത്. എന്നിരുന്നാലും, മത്സരത്തിന്റെ ഫലത്തെ ഇത് ബാധിച്ചില്ല, കാരണം ചെന്നൈ 18 റൺസിന് തോറ്റു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 220 റൺസ് ലക്‌ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല.
69 റൺ നേടി കോൺവേ ചെന്നൈയുടെ ടോപ് സ്‌കോറർ ആയെങ്കിലും താരം വമ്പനടികൾ നടത്താൻ ബുദ്ധിമുട്ടുന്ന നടത്താൻ ബുദ്ധിമുട്ടി. അതോടെ താരത്തെ ചെന്നൈ തിരികെ വിളിച്ചു. റോയൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ തിലക് വർമ്മയെ റിട്ടയർ ചെയ്ത് മിച്ചൽ സാന്റ്‌നറെ ഇറക്കി നേരത്തെ മുംബൈ ഇന്ത്യൻസും സമാനമായ രീതി സ്വീകരിച്ചിരുന്നു. എന്നാൽ ആ നീക്കവും ഫലം കണ്ടില്ല, മത്സരത്തിൽ 12 റൺസിന് മുംബൈ തോറ്റിരുന്നു. കോൺവേ ബുദ്ധിമുട്ടുന്നത് കണ്ടിട്ടും എന്തുകൊണ്ട് ഈ തീരുമാനം നേടിയില്ല എന്ന് ചോദിച്ചപ്പോൾ പറഞ്ഞ നായകൻ ഋതുരാജ് ഉത്തരം ഇങ്ങനെയാണ്:
“ഒരു മാറ്റത്തിനായി തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ കുറച്ചുനേരം കാത്തിരുന്നു. കോൺവേ നന്നായി തന്നെ ശ്രമിച്ചു, പക്ഷേ ടീമിൽ അദ്ദേഹത്തിന്റെ പങ്ക് വ്യത്യസ്തമാണ്. രവീന്ദ്ര ജഡേജ ഞങ്ങൾക്ക് വേണ്ടി മത്സരങ്ങൾ ഒരുപാട് ജയിപ്പിച്ചിട്ടുണ്ട്. ശേഷം കോൺവേ ബുദ്ധിമുട്ടിയപ്പോൾ ഞങ്ങൾ ആ തീരുമാനം എടുക്കുക ആയിരുന്നു.”
ഫീൽഡിംഗിന്റെ പ്രാധാന്യം ഗെയ്ക്‌വാദ് വീണ്ടും എടുത്തുപറഞ്ഞു. “ഞങ്ങൾ വീണ്ടും 10-15 റൺസ് അധികമായി വിട്ടുകൊടുത്തു, ക്യാച്ചുകൾ കൈവിടുന്നത് ഇതിൽ ഉൾപ്പെടുന്നു. ഒരു മത്സരത്തിൽ അവ നിർണായക പങ്ക് വഹിക്കുന്നു. ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളിൽ നിങ്ങൾക്ക് ചിലപ്പോൾ പാളിച്ചകൾ സംഭവിക്കാം. പക്ഷേ ഫീൽഡിംഗിൽ പറ്റില്ല. ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു, പക്ഷേ അത് ഇതുവരെ വിജയിച്ചിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.