CT 2025: കിരീടം നേടിയെങ്കിലും ആ ഒറ്റ കാരണം കൊണ്ട് ഞാൻ വളരെയധികം സങ്കടത്തിലാണ്: വിരാട് കോഹ്ലി

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

മത്സരത്തിൽ ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക്‌ പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*) രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

കിരീടം നേടിയ ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഭാവിയെ കുറിച്ച് സംസാരിച്ചു, കൂടാതെ ന്യുസിലാൻഡ് ടീമിന്റെ മികവിനെ കുറിച്ചും തന്റെ ഉറ്റ സുഹൃത്തായ കെയ്ൻ വില്യംസണെ പറ്റിയും അദ്ദേഹം സംസാരിച്ചു.

വിരാട് കോഹ്ലി പറയുന്നത് ഇങ്ങനെ:

” ചാമ്പ്യൻസ് ട്രോഫി നേടിയതിൽ ഏറെ സന്തോഷമുണ്ട്. ഓസ്ട്രേലിയയിൽ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചുവരവായിരുന്നു ലക്ഷ്യം. മികച്ച യുവതാരങ്ങൾക്കൊപ്പം കളിക്കുന്നതിൽ സന്തോഷമുണ്ട്. അവർ ഇന്ത്യയെ ശരിയായ ദിശയിൽ നയിക്കുന്നു. ഓരോ മത്സരത്തിലും ഓരോ താരങ്ങളും കൃത്യമായ പങ്കുവഹിച്ചു. ഓരോ താരങ്ങളും നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. അവർക്ക് അനുഭവ സമ്പത്ത് പകർന്നുനൽകാനായിരുന്നു എന്റെ ശ്രമം. ​​ഗിൽ, ശ്രേയസ്, ഹാർദിക് എല്ലാവരും നന്നായി കളിച്ചു. ഇന്ത്യൻ ടീം സുരക്ഷിത കരങ്ങളിലാണ്”

വിരാട് കോഹ്ലി തുടർന്നു:

” ന്യൂസിലാൻഡിന് ശക്തമായ പോരാട്ടം നടത്താൻ കഴിയുമെന്ന് അറിയാമായിരുന്നു. അവർ ഒരു പദ്ധതിയുമായാണ് എപ്പോഴും വരുന്നത്. ബൗളർ എവിടെ പന്തെറിയുമെന്ന് ഓരോ ഫീൽഡർക്കും അറിയാം. ന്യൂസിലാൻഡിന് അവരുടെ കഴിവിൽ വലിയ വിശ്വാസമുണ്ട്. ലോക ക്രിക്കറ്റിലെ മികച്ച ഫീൽഡിങ് നിരയാണ് ന്യൂസിലാൻഡ്. കിവീസ് ടീമിന് അഭിനന്ദനങ്ങൾ. പ്രിയ സുഹൃത്ത്, കെയ്ൻ വില്യംസൺ പരാജയപ്പെട്ട ടീമിന്റെ ഭാ​ഗമാണെന്നത് വിഷമിപ്പിക്കുന്നു. എന്റെയും വില്യംസണിന്റെയും ഇടയിൽ സ്നേഹം മാത്രമാണുള്ളത്” വിരാട് കോഹ്ലി പറഞ്ഞു.

Read more