നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.
നാളുകൾ ഏറെയായി മോശമായിരുന്ന ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ ഇപ്പോൾ നടന്ന ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾ നടത്തി ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. ഏത് പൊസിഷനിലും ഇന്ത്യക്ക് വിശ്വസിച്ച് ഇറക്കാൻ സാധിക്കുന്ന താരമാണ് രാഹുൽ. അദ്ദേഹത്തിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്.
മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഇങ്ങനെ:
” ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ മിസ്റ്റർ ഫിക്സ്-ഇറ്റ് പോലെയാണ്. ആവശ്യപ്പെടുമ്പോൾ അദ്ദേഹം ബാറ്റിങ് ഓപ്പൺ ചെയ്തിട്ടുണ്ട്, മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടുണ്ട്, ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുണ്ട്, വിക്കറ്റ് കീപ്പർ ആണ്, ഫീൽഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ടി20യിലും ടെസ്റ്റ് ടീമിലും രാഹുലിന് മത്സരിക്കാൻ കഴിയില്ലെന്ന് തോന്നുന്നു, എന്നാൽ ഏകദിന ക്രിക്കറ്റിൽ അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമാണ്. രാഹുലിന്റെ കൂടെ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ് ” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.
Read more
ചാമ്പ്യൻസ് ട്രോഫി അവസാനിച്ചതിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഐപിഎൽ തുടങ്ങാൻ വേണ്ടിയാണ്. ആദ്യ മത്സരം മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് നടക്കുക.