CT 2025: ആ താരം വലിയ ഹീറോ ഒന്നുമല്ല, വില്ലൻ ആകേണ്ടവനാണ്: ദിലീപ് വെങ്സർക്കാർ

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ടൂർണമെന്റിൽ ഉടനീളം ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവത്തിനായിരുന്നു എതിർ ടീമുകൾ ഇരയാത്തത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 15 റൺസ് നേടിയത് മാത്രമായിരുന്നു മോശമായ പ്രകടനം എന്ന് പറയാൻ പറ്റുന്നത്. തുടർന്ന് വന്ന എല്ലാ കളിയിലും 40 നു മുകളിൽ റൺസും അതിൽ നിന്നുമായി രണ്ട് നിർണായക അർദ്ധ സെഞ്ചുറിയും താരം നേടി. എന്നാൽ ഫൈനലിൽ അദ്ദേഹം പെട്ടന്ന് പുറത്തായതിൽ താൻ സന്തോഷവാനല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സിലക്ടർ ദിലീപ് വെങ്സർക്കാർ.

ദിലീപ് വെങ്സർക്കാർ പറയുന്നത് ഇങ്ങനെ:

” ശ്രേയസ് നന്നായി കളിച്ചു. പക്ഷേ ഫൈനലിൽ ശ്രേയസ് പുറത്തായ രീതിയിൽ ‍ഞാൻ സന്തോഷവാനല്ല. മത്സരം അവസാനിക്കുന്നത് വരെ ശ്രേയസ് ക്രീസിൽ നിൽക്കണമായിരുന്നു. എന്നാൽ ശ്രേയസ് സ്വന്തം മികവ് മനസിലാക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്” ദിലീപ് വെങ്സർക്കാർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസെടുത്ത രണ്ടാമത്തെ താരമാണ് ശ്രേയസ് അയ്യർ. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച ശ്രേയസ് 243 റൺസെടുത്തു. 79 റൺസാണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ നേടിയാണ് ശ്രേയസ് ഈ നേട്ടത്തിൽ എത്തിയത്.

Read more