ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം സ്വാന്തമാക്കിയ താരമാണ് വരുൺ ചക്രവർത്തി. അദ്ദേഹത്തെ മിസ്റ്ററി സ്പിന്നർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ന്യുസിലാൻഡിനെതിരെ നടത്തിയ മികച്ച പ്രകടനത്തിൽ താരത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.
ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ:
” നോക്കൂ, വരുണ്‍ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാജിക് പോര്‍ഷന്‍ അതാണ്. ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ബോളിങ്ങിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പന്ത് പിച്ചുചെയ്തതിനുശേഷമാണ് ബാറ്റര്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏതൊരു ബാറ്റ്സ്മാനായാലും സ്പിന്നര്‍മാര്‍ എങ്ങനെ പന്തെറിയുന്നു, അത് നിങ്ങള്‍ക്ക് നേരെ വരുന്ന വ്യതിയാനം എന്നിവ കാണണം” ഹർഭജൻ സിംഗ് പറഞ്ഞു.
ഹർഭജൻ സിംഗ് തുടർന്നു:
” അവിടെയാണ് ന്യൂസിലന്‍ഡുകാര്‍ക്ക് ആ തെറ്റ് പറ്റിയത്. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് വരുണ്‍ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിനെതിരെയും ധാരാളം വിക്കറ്റുകള്‍ വീഴ്ത്തി. ഈ മത്സരം കളിക്കുന്നതും ഇന്ത്യയുടെ വിജയത്തില്‍ അദ്ദേഹം സംഭാവന നല്‍കുന്നതും കാണാന്‍ സന്തോഷം, സെമിയിലും ഫൈനലിലും അദ്ദേഹം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” ഹർഭജൻ സിംഗ് പറഞ്ഞു.