'ഋഷഭിന്റെ ബൗളിംഗ് അവതാരം', പേസറെ പുകഴ്ത്തി ദാസ് ഗുപ്ത

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളായാണ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും പേസര്‍ മുഹമ്മദ് സിറാജും വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ രണ്ടുപേരും തമ്മിലെ സാമ്യത പറഞ്ഞിരിക്കുന്നു മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

സിറാജ് മറ്റുള്ളവരെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കുന്ന കളിക്കാരനാണ്. ഋഷഭ് പന്തിന്റെ ബൗളിംഗ് അവതാരമാണ് സിറാജെന്ന് ഞാന്‍ കരുതുന്നു. പന്തിനെപ്പോലെ ആക്രമണകാരിയാണ് സിറാജ് ദീപ് ദാസ് ഗുപ്ത പറഞ്ഞു.

Read more

ചില ദിവസങ്ങളിലോ സ്‌പെല്ലുകളിലോ സിറാജ് റണ്‍സ് വഴങ്ങിയേക്കാം. അത് നിങ്ങളെ അലോസരപ്പെടുത്താം. പന്തിന്റെ കാര്യത്തിലെന്നപോലെ സിറാജിന്റെ കാര്യത്തിലും ക്ഷമ കാട്ടണമെന്നും ദാസ് ഗുപ്ത പറഞ്ഞു. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് സിറാജ് ടെസ്റ്റില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇതുവരെ സിറാജ് ഏഴ് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.