പിരിവെടുത്ത ജനറേറ്ററിൽ നിന്ന് തുടങ്ങി അത്ഭുത ലോകത്ത് എത്തിനിൽക്കുമ്പോൾ

ഇന്ത്യയുടെ പുതിയ തലമുറക്ക് ക്രിക്കറ്റ് ആവേശം പകർന്ന് കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ടൂർണമെന്റ് ആയിരുന്നു 2007 ടി20 ലോകകപ്പ് വിജയം. ഇന്ത്യ മുഴുവൻ ആവേശം വിതറിയ ആ ഫൈനൽ ഓർമകൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിന്ന് ഇപ്പോഴും പോയിട്ടില്ല.ക്രിക്കറ്റ് കാണുവാൻ ആഗ്രഹിച്ച ആളുകൾ വസിക്കുന്ന ഡൽഹിയിലെ ബിഹാറിലെ ഒരു ഗ്രാമത്തിൽ ആ സമയം വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു ജനറേറ്റർ വാടകയ്ക്ക് എടുത്ത് ഗ്രാമത്തിൽ ഉള്ള ജനങ്ങൾ ആവേശത്തോടെ ആ കളി കണ്ടു. അക്കൂട്ടത്തിൽ ഇരുന്ന ഒരു പയ്യൻ ഇന്ത്യൻ വിജയൻ കണ്ട് പ്രചോദനം ഉൾകൊണ്ട ക്രിക്കറ്റർ ആകാൻ തീരുമാനിച്ചു . കഠിനമായി അധ്വാനിച്ച അവൻ ഒടുവിൽ ലക്‌ഷ്യം കണ്ടു. അവനാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാംഗ്ലൂർ താരം
ആകാശ് ദീപ്

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നാണ് താരം വളർന്ന് വന്നത്. എങ്കിലും അവൻ കണ്ടത് വലിയ സ്വപ്‌നങ്ങൾ കണ്ടു. ഉള്ള സൗകര്യങ്ങൾ വെച്ച് പരിശീലനം നടത്തി.ക്ലബ് ക്രിക്കറ്റിലെ മിടുക്കനെ ബാംഗ്ലൂർ അവരുടെ നേടി ബൗളറായി കൂട്ടി. അവിടെ നിന്ന് ഈ വർഷത്തെ ലേലത്തിൽ 20 ലക്ഷത്തിന് ലേലത്തിൽ പിടിച്ചു.ടീമിലിടം ലഭിക്കുമെന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിൽ നിന്ന് 4 മത്സരങ്ങൾ കളിച്ച് കഴിഞ്ഞു. 5 വിക്കറ്റുകളും നേടി

മികച്ച പ്രകടനം തുടർന്ന് തന്റെ ഗ്രാമത്തിൽ ഉള്ളവരെ കൂടി സഹായിക്കണം എന്നാണ് താരത്തിന്റെ ആഗ്രഹം