ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

മുതിർന്ന ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പെട്ടെന്നുള്ള വിരമിക്കൽ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. അശ്വിൻ വിരമിച്ചതിന് തൊട്ടുപിന്നാലെ, മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി, 2014 ൽ എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച സംഭവം ഓർമിപ്പിച്ചു.

മുൻ ഇന്ത്യൻ നായകൻ 2014 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ മധ്യത്തിലാണ് റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്മാനിലയിൽ അവസാനിച്ച ടെസ്റ്റിന് ശേഷം, വിരമിക്കൽ പ്രഖ്യാപിക്കുന്നതിനായി ധോണി ഡ്രസ്സിംഗ് റൂമിൽ അഞ്ച് മിനിറ്റ് പ്രസംഗം നടത്തി.

ധോനി തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചതെങ്ങനെയെന്ന് ശാസ്ത്രി അനുസ്മരിച്ചു.

“ധോനി കാത്തിരുന്നില്ല. ഞാനായിരുന്നു പരിശീലകൻ. അവൻ പറഞ്ഞു, രവി, എനിക്ക് കുട്ടികളുമായി അഞ്ച് മിനിറ്റ് സംസാരിക്കണം. MCG യിൽ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ തന്നെ ‘കുട്ടികളേ, നന്നായി ചെയ്തു’ എന്ന് അദ്ദേഹം പറയുമെന്ന് ഞാൻ കരുതി. പകരം, അദ്ദേഹം പറഞ്ഞു, ‘നന്ദി. ഞാൻ ഇത് അവസാനിപ്പിക്കുന്നു ,” ശാസ്ത്രി ഓർത്തു.

“ധോണി ഇങ്ങനെ പറഞ്ഞു ‘ഞാൻ പൂർത്തിയാക്കി. നിങ്ങളുടെ പിന്തുണയ്ക്ക് വളരെ നന്ദി. ഞാൻ സിഡ്‌നിയിൽ ഉണ്ടാകില്ല, പക്ഷേ എൻ്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ഒപ്പം ഉണ്ടാകും’ കാരണം അതിനു ശേഷമായിരുന്നു ലോകകപ്പ്. ലോകകപ്പ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം, ”ശാസ്ത്രി കൂട്ടിച്ചേർത്തു.

ധോണിയുടെ പ്രഖ്യാപനം എല്ലാവരേയും, അദ്ദേഹത്തോട് അടുപ്പമുള്ള കളിക്കാർ പോലും വാർത്ത അറിയാതെ പോയെന്ന് ശാസ്ത്രി വെളിപ്പെടുത്തി.

“ഞാൻ ഡ്രസ്സിംഗ് റൂമിന് ചുറ്റും നോക്കി. കളിക്കാരോട് അവൻ അതേക്കുറിച്ച് ഒരു സൂചന പോലും നൽകിയില്ല. അടുപ്പം ഉള്ളവരോട് പോലും പറഞ്ഞില്ല. അതായിരുന്നു ധോണിയുടെ രീതി.”

റെഡ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ നായകന്മാരിൽ ഒരാളായി എംഎസ് ധോണി മാറി. 21 പരമ്പരകളിലായി 60 ടെസ്റ്റുകളിൽ അദ്ദേഹം രാജ്യത്തെ നയിച്ചു, 27 വിജയവും 18 തോൽവിയും. 45 % വിജയശതമാനം അദ്ദേഹം ആസ്വദിച്ചു.