ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റ്സ്മാന് മഹേന്ദ്ര സിങ് ധോണിയുടെ ആരാധകര്‍ പ്രതീക്ഷയിലാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെട്ടപ്പോള്‍ ധോണിയുടെ അര്‍ധ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നൊഴിവാക്കിയത്. ഇതേരീതിയിലുള്ള പ്രകടനാണ് ധോണിയില്‍ നിന്ന് മെഹാലിയില്‍ നടക്കുന്ന രണ്ടാം മത്സരത്തിലും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ നാഴികകല്ല് താണ്ടുമെന്ന പ്രതീക്ഷയും ക്യാപ്റ്റന്‍ കൂളിന്റെ ആരാധകര്‍ക്കുണ്ട്.
ഏകദിന മത്സരങ്ങളില്‍ 10000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്. സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നീ ഇന്ത്യന്‍ ഇതിഹാസ താരങ്ങള്‍ ഇടം നേടിയ പട്ടികയിലേക്ക് ധോണിയുടെ പേരെഴുതിച്ചേര്‍ക്കാന്‍ ഇനി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വേണ്ടത് 109 റണ്‍സ് മാത്രം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാല് ഇന്ത്യന്‍ താരങ്ങളിളുടെ പട്ടികയില്‍ ധോണി ഇതിനോടകം തന്നെ ഇടം നേടിയിട്ടുണ്ട്.
Read more
ഈ വര്‍ഷം 781 റണ്‍സാണ് ധോണിയുടെ ബാറ്റില്‍ നിന്നും ഇതുവരെ പിറന്നത്. ധര്‍മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നെങ്കിലും ധോണിയുടെ ബാറ്റിങ് മികവിന് കയ്യടി ലഭിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ നിര്‍ണായകമായ രണ്ടാം മത്സരത്തിന് ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണിറങ്ങുന്നത്.