ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
2023 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമിക്കും, ജസ്പ്രീത് ബുംറയ്ക്കും മികച്ച പിന്തുണ നൽകിയ താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ സിലക്ടര്മാര് സിറാജിനെ തിരഞ്ഞെടുത്തിരുന്നില്ല. പകരം യുവ താരം അർശ്ദീപ് സിങ്ങിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓൾഡ് ബോളിൽ സിറാജ് മികച്ച പ്രകടനം കാണിക്കുന്നതിൽ വിജയിച്ചിരുന്നു. താരത്തിനെ തിരഞ്ഞെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
ദുബായില്‍ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല ഓപ്‌ഷൻ ആയിരിക്കില്ല. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സംഘത്തിലെ സ്പിന്നര്‍മാര്‍. പക്ഷെ ഒരു ബാക്കപ്പ് പേസര്‍ തീര്‍ച്ചയായും ടീമില്‍ വേണം”
ഇർഫാൻ പത്താൻ തുടർന്നു:
” ഇന്ത്യക്കു ഒരു ബാക്കപ്പ് പേസറെ ആവശ്യമാണ്. മുഹമ്മദ് സിറാജ് ഈ റോളിലേക്കു നല്ലൊരു ഓപ്ഷനായി മാറുമായിരുന്നു. നാലു സപിന്നര്‍മാരെ കളിപ്പിക്കുകയെന്നത് പ്രായോഗമികമല്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പരിക്കു ഭേദമായാണ് ടീമിലേക്കു മടങ്ങിയെത്തുന്നത്. അതുകൊണ്ടു തന്നെ നേരെ പ്ലെയിങ് ഇലവനിലേക്കു വന്ന് നന്നായി പെര്‍ഫോം ചെയ്യുകയെന്നത് എളുപ്പമായിരിക്കില്ല” ഇർഫാൻ പത്താൻ പറഞ്ഞു.