അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി-20 യിൽ നാല് വിക്കറ്റിന്റെ വിജയം നേടി സിംബാവെ. അവസാന നിമിഷം വരെ വാശിയേറിയ മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. സിംബാവെയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ച താരമായത് അഫ്ഗാനിസ്ഥാൻ പേസ് ബോളർ പേസർ നവീൻ ഉൾ ഹഖിന്റെ ഒരു ഓവറാണ്.
ആദ്യം ബാറ്റ് ചെയ്യ്ത അഫ്ഗാൻ 20 ഓവറിൽ 144 റൺസ് നേടി. മറുപടി ബാറ്റിംഗിൽ സിംബാവെയ്ക്ക് മത്സരം ജയിക്കാൻ വേണ്ടത് 36 പന്തിൽ 57 റൺസ് എന്ന നിലയിൽ നിൽകുമ്പോൾ നവീൻ ഉൾ ഹഖിന്റെ മൂന്നാം ഓവർ വിജയത്തിനായുള്ള നിർണായക ഘടകമായി. ഈ ഓവറിൽ നവീൻ ആകെ എറിഞ്ഞത് 13 പന്തുകളായിരുന്നു.
എറിഞ്ഞ ആദ്യ പന്ത് തന്നെ വൈഡ് ആയി. രണ്ടാം പന്തിൽ സിംബാവെയുടെ ബ്രയാൻ ബെന്നറ്റ് ഒരു റൺസ് നേടി. അടുത്ത പന്ത് നോബോൾ ആയി ബൗണ്ടറി കടന്നു. ആ പന്തിൽ ഓഫ്സൈഡിൽ തുടർച്ചയായ നാല് വൈഡ് ബോളുകളാണ് നവീൻ എറിഞ്ഞത്. മൂന്നാം പന്തിൽ സിക്കന്ദർ റാസ പുറത്തായി.
അവസാന പന്ത് എറിഞ്ഞപ്പോൾ വീണ്ടും വൈഡ് ആയി. ഒടുവിൽ ആറാം പന്തിൽ മറ്റൊരു സിംഗിളോടുകൂടി ഓവർ പൂർത്തിയായി. ഓവറിലാകെ 19 റൺസാണ് നവീൻ വിട്ടുനൽകിയത്.