ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായി അത് സംഭവിച്ചു!, ഗാബ ടെസ്റ്റില്‍നിന്ന് സൂപ്പര്‍താരത്തെ പുറത്താക്കാന്‍ ഓസീസ്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് തന്റെ കരിയറില്‍ മോശം സമയമാണ്. 2015 ന് ശേഷം ആദ്യമായി, സ്മിത്ത് ഐസിസിടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍നിന്ന് പുറത്തായി. ഇത് അദ്ദേഹം ഫോമിലല്ലെന്നും നന്നായി കളിക്കുന്നില്ലെന്നും കാണിക്കുന്നു.

നേരത്തെ, സ്മിത്തിന് ടീമില്‍ ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ മാച്ച് സേവറായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണ് ഉള്ളത്.

അവസാന ഒമ്പത് ഇന്നിംഗ്‌സുകളില്‍ 17.4 ശരാശരി റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. നിലവില്‍ ഓസ്ട്രേലിയന്‍ ടീമിലെ ഏറ്റവും മോശം ഫോമിലുള്ള ബാറ്ററാണ് അദ്ദേഹം. ഇക്കാരണത്താല്‍, ബ്രിസ്ബേനിലെ ഗാബയില്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയേക്കാം.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാത്തത് സ്മിത്തിനും ഓസ്ട്രേലിയന്‍ ആരാധകര്‍ക്കും വലിയ പ്രശ്നമാണ്. നേരത്തെ, സ്മിത്തും വിരാട് കോഹ്ലിയും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും മികച്ച റാങ്കിംഗില്‍ ഇല്ല. സ്മിത്ത് റാങ്കിംഗില്‍ 11ാം സ്ഥാനത്താണെങ്കില്‍, കോഹ് ലി 20ാം സ്ഥാനത്താണ്.