അടുത്ത മത്സരത്തിൽ ബുംറക്ക് എതിരായ എന്റെ പ്ലാൻ ഇങ്ങനെ, അപ്പോൾ കാണാം കളി; മിച്ചൽ മാർഷ് പറയുന്നത് ഇങ്ങനെ

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ശേഷിക്കുന്ന മത്സരത്തിൽ ജസ്പ്രീത് ബുംറയെ നേരിടാനുള്ള തൻ്റെ മാനസികാവസ്ഥ തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്. സേഫ് സോണിൽ നിന്ന് മാത്രമേ ബുംറയെ പോലെ ഒരു ബോളറെ ആക്രമിക്കാവു എന്നും അല്ലാത്തപക്ഷം അവന്റെ ബോൾ സേഫ് ആയി കളിക്കുമെന്നും മാർഷ് ഓർമിപ്പിച്ചു.

ആദ്യ രണ്ട് ടെസ്റ്റുകളിൽ ആകെ 12 വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ബോളർ. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ എട്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് 295 റൺസ് വിജയം നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അഡ്‌ലെയ്ഡിൽ നടന്ന ടെസ്റ്റിലും ബുംറ തിളങ്ങ്ഗിയെങ്കിലും ഇന്ത്യ പരാജയപ്പെട്ടു.

പരമ്പരയിൽ ഇതുവരെ ബുംറ പുറത്താക്കിയിട്ടില്ലാത്ത മാർഷ്, മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് ഇങ്ങനെ സംസാരിച്ചു:

“അവൻ എതിരെ വരുമ്പോൾ നിങ്ങൾ ഒരു കാര്യം ഓർക്കും അവന് നിങ്ങളുടെ വിക്കറ്റ് ഒരു കാരണവശാലും കിട്ടരുതെന്ന്. അത് അനുസരിച്ച് മാത്രമേ ബാറ്റ് ചെയ്യാവു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം എന്ന് ഞങ്ങൾക്ക് ഇപ്പോൾ അറിയാം. അദ്ദേഹത്തെ പോലെ ഒരു താരത്തിനെതിരെ കളിക്കുമ്പോൾ നിങ്ങളുടെ കഴിവുകൾ പുറത്ത് വരും.”

മാർഷിനെ സംബന്ധിച്ച് ബുംറയുടെ മുന്നിൽ ഇതുവരെ പുറത്തായില്ലെങ്കിലും താരത്തിന് ഇതുവരെ ഫോമിൽ എത്താൻ സാധിച്ചിട്ടില്ല.