പാകിസ്ഥാൻ ബോളിംഗ് പരിശീലകനെ നോക്കേണ്ട, ആ ഇന്ത്യൻ താരങ്ങളുടെ ബോളിംഗ് നോക്കി പഠിച്ചാൽ രക്ഷപെടാം; ഷഹീനും ഹാരീസിനും ഉപദേശവുമായി വഖാർ യൂനിസ്

ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐസിസി ടി20 ലോകകപ്പ് 2024 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും എങ്ങനെയാണ് പന്തെറിഞ്ഞതെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വഖാർ യൂനിസ് വിശദീകരിച്ചു . രണ്ട് പേസർമാരും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിൽ ഇന്ത്യ 119 റൺസിൽ താഴെ സ്കോർ മാത്രമേ സ്കോർ ചെയ്യാൻ പറ്റുക ആയിരുന്നു ഉള്ളു എന്നാണ് മുൻ പാക് താരം പറഞ്ഞത്.

20 ഓവറിൽ 113/7 എന്ന നിലയിൽ ഒതുങ്ങിയ ശേഷം ഇന്ത്യ പാകിസ്ഥാനെ 6 റൺസിന് പരാജയപ്പെടുത്തി. ടൂർണമെൻ്റിലെ പാകിസ്ഥാൻ്റെ രണ്ടാമത്തെ തോൽവിയാണിത്, ഇപ്പോൾ അവർ ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ നിൽക്കുന്നത്.

ഉസ്മാൻ ഖാനും മുഹമ്മദ് റിസ്‌വാനും പുറത്തായതോടെ സമ്മർദത്തെ നേരിടാൻ മറ്റ് ബാറ്റ്‌സ്മാൻമാർക്ക് ആവശ്യമായ റൺസ് നേടാനായില്ല. ജസ്പ്രീത് ബുംറയെയും ഹാർദിക് പാണ്ഡ്യയെയും അഭിനന്ദിച്ച വഖാർ, രണ്ട് ഇന്ത്യൻ സീമർമാരിൽ നിന്ന് പഠിക്കാൻ ഷഹീനിനെയും ഹാരിസിനെയും പ്രേരിപ്പിച്ചു.

“ഇന്ത്യയ്‌ക്കെതിരെ മുഹമ്മദ് ആമിർ നന്നായി പന്തെറിഞ്ഞു, പക്ഷേ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും അവർ ഒഴിവാക്കേണ്ട ബൗണ്ടറികൾ വഴങ്ങി. ബാറ്റർമാരെ തടഞ്ഞുനിർത്താൻ ഒന്നും ചെയ്യാൻ സാധിക്കാത്ത ഇരുതാരങ്ങളും പാകിസ്ഥാൻ തോൽവിക്ക് കാരണമായിട്ടുണ്ട്.

* ബൗളർമാരായി ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും തിളങ്ങി. അവരുടെ പ്രകടനങ്ങളിൽ നിന്ന് നിങ്ങൾ പാഠങ്ങൾ ഉൾക്കൊള്ളണം. 119 ന് മുമ്പ് തന്നെ ഇന്ത്യയെ പുറത്താക്കാൻ പാകിസ്ഥാന് അവസരം ഉണ്ടായിരുന്നു. പക്ഷേ അവർ എതിരാളികളെ ആ സ്കോറിലെത്താൻ അനുവദിച്ചു, ”വഖാർ യൂനിസ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

അയർലൻഡിനും കാനഡയ്ക്കുമെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ പാകിസ്ഥാന് വിജയിക്കേണ്ടതുണ്ട്, കൂടാതെ ഇന്ത്യ അമേരിക്കയെ തോൽപ്പിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. പാകിസ്താനെതിരെ മത്സരിക്കുമ്പോൾ അവർക്ക് അയർലൻഡ് പല തവണയും ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്.