എന്നെ എയറിൽ കയറ്റല്ലേ സഞ്ജു ഫാൻസ്‌, നിങ്ങളുടെ ഹീറോക്ക് ഒരു വലിയ പ്രശ്നം ഉണ്ട്; മലയാളി താരത്തെക്കുറിച്ച് ആകാശ് ചോപ്ര

സഞ്ജു സാംസണിൻ്റെ ആരാധക സൈന്യത്തെ ഇളക്കിവിടാനും ചെറിയാനും ആഗ്രഹിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. എന്നിരുന്നാലും, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ഐ പരമ്പരയിലെ നാല് മത്സരത്തിലും വിക്കറ്റ് കീപ്പർ-ബാറ്റർ ഒരേ പോലെ ഉള്ള രീതിയിലാണ് പുറത്തായതെന്ന് ചോപ്ര ഓർമിപ്പിച്ചു.

വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം ഇന്ത്യ 181/9 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ സാംസണിന് ഒരു റൺ മാത്രമാണ് നേടാനായത്. തുടർന്ന് ആതിഥേയർ സന്ദർശകരെ 166 റൺസിന് പുറത്താക്കി 15 റൺസിൻ്റെ വിജയവും പരമ്പര വിജയവും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-1ന് അപരാജിത ലീഡ് ഇന്ത്യക്ക് കിട്ടുകയും ചെയ്തു.

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ, നാലാം ടി20 ഐയിലെ ഇന്ത്യയുടെ ടോപ് ഓർഡർ തകർച്ചയെക്കുറിച്ചും സഞ്ജുവിനെക്കുറിച്ചും സംസാരിച്ചു. “ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സഞ്ജു സാംസൺ വീണ്ടും അതേ രീതിയിൽ തന്നെ പുറത്തായി. സഞ്ജുവിൻ്റെ ആരാധകസേനയെ ട്രിഗർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇപ്പോൾ അദ്ദേഹം സമാനമായി നാല് തവണ പുറത്താക്കപ്പെട്ടു എന്നതാണ് വസ്തുത.”

“അവൻ ഇത്തവണ സാഖിബ് മഹ്മൂദിൻ്റെ ബൗളിങ്ങിൽ പുറത്തായി. ഷോർട്ട് ബോളിനെതിരെ അതേ രീതിയിൽ തുടർച്ചയായി, ഡീപ്പിൽ ഒരു ഫീൽഡറെ അവർ നിർത്തി. കൃത്യമായ ട്രബിൾ അവൻ വീഴുക ആയിരുന്നു” ചോപ്ര കൂട്ടിച്ചേർത്തു.

എന്തായാലും പരമ്പരയിലെ അവസാന മത്സരം നാളെ നടക്കാനിരിക്കെ അതിൽ എങ്കിലും തിളങ്ങാനാകും സഞ്ജുവിന്റെ ശ്രമം.