'യു.കെയിലാണ് വളര്‍ന്നത് എങ്കില്‍ ഞാനിന്ന് ജീവനോടെ കാണില്ലായിരുന്നു'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിന്‍ഡീസ് ഇതിഹാസത്തിന്‍റെ തുറന്നു പറച്ചില്‍

യു.കെയിലാണ് വളര്‍ന്നിരുന്നതെങ്കില്‍ തന്നെ ഇന്ന് ജീവനോടെ കാണില്ലായിരുന്നെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. വംശീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഹോള്‍ഡിംഗിന്റെ ഈ തുറന്നു പറച്ചില്‍.

“യുവാവായിരുന്ന സമയം ഞാന്‍ കൂടുതല്‍ ഊര്‍ജസ്വലനായിരുന്നു. ഇംഗ്ലണ്ട് വനിതാ താരം റെയ്ന്‍ഫോര്‍ഡ് ബ്രെന്റ് യു.കെയില്‍ വളര്‍ന്നപ്പോള്‍ നേരിട്ട അവസ്ഥ നോക്കിയാല്‍ ഞാന്‍ അവിടെ അതിജീവിക്കില്ലായിരുന്നു. അവരവരുടെ അവകാശത്തിനായി വാദിച്ച കറുത്ത വര്‍ഗക്കാരെ ഇരയാക്കിയ ചരിത്രമാണുള്ളത്.”

File photo of Michael Holding (Credits: Getty Images)

“ജമൈക്കയിലെ ജീവിതത്തില്‍ ഞാന്‍ വംശീയതയുടെ ഇരയായിട്ടില്ല. ജമൈക്കയ്ക്ക് പുറത്ത് പോവുമ്പോഴെല്ലാം ഞാനത് നേരിട്ടു. ഓരോ വട്ടം അത് നേരിട്ടപ്പോഴും ഞാന്‍ എന്നോട് പറഞ്ഞു, ഇത് നിന്റെ ജീവിതമല്ല. ഞാന്‍ ഉടനെ തന്നെ വീട്ടിലേക്ക് തിരിക്കും. ഞാന്‍ അവിടെ ഒരു നിലപാടെടുത്തിരുന്നു എങ്കില്‍ എന്റെ കരിയര്‍ ഇത്ര നാള്‍ നീണ്ടു നില്‍ക്കില്ലായിരുന്നു” ഹോള്‍ഡിംഗ് പറഞ്ഞു.

Read more

1970-80 കാലഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിന്റെ ഫാസ്റ്റ് ബോളിങ് നിരയിലെ പ്രധാന ശക്തി കേന്ദ്രമായിരുന്നു ഹോള്‍ഡിംഗ്. 1954 ഫെബ്രുവരി16 നു ജമൈക്കയിലെ കിംഗ്സ്റ്റണില്‍ ജനിച്ച മൈക്കല്‍ ആന്തണി ഹോള്‍ഡിംഗ് “വിസ്പറിംഗ് ഡെത്ത്”എന്ന ഇരട്ടപ്പേരിലും അറിയപ്പെടുന്നുണ്ട്.