തോൽവി അത് ഒഴിവാക്കണം എങ്കിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ആയിരുന്നു, ഒന്ന് മികച്ച ബൗളിംഗ് ഒന്ന് അതിനേക്കാൾ മികച്ച ഫീൽഡിങ്. ബൗളിംഗ് ഒരു പരിധി വരെ മികച്ചതായിരുന്നു എങ്കിലും ഫീൽഡിങ് ചതിച്ചതോടെ ഇന്ത്യക്ക് ബി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് എതിരെ സൗത്ത് ആഫ്രിക്കക്ക് 5 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 133 പിന്തുടർന്ന സൗത്ത് ആഫ്രിക്ക ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് മനോഹരമായി തിരിച്ചെത്തി മത്സരം സ്വന്തമാക്കി.’
രണ്ട് ഡെലിവറികൾ ബാക്കിനിൽക്കെ പ്രോട്ടീസ് മത്സരം സ്വന്തമാക്കിയപ്പോൾ , എന്നാൽ, മത്സരത്തിലെ ഏറ്റവും രസകരമായ ഒരു നിമിഷം ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ഓവറിലായിരുന്നു.
നോൺ-സ്ട്രൈക്കർ ഡെലിവറിക്ക് മുമ്പ് ക്രീസ് വിട്ടിറങ്ങിയത് മങ്കാദിങ്(ഇപ്പോൾ റൺ ഔട്ട്) പുറത്താക്കാൻ മിടുക്കനായ അശ്വിൻ ഇന്നലെ ഡേവിഡ് മില്ലർ ഡെലിവറിക്ക് മുമ്പ് ക്രീസ് വിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുറത്താക്കാൻ ശ്രമിക്കാതെ അയാൾക്ക് വാണിങ് നൽകി ക്രീസിൽ നില്ക്കാൻ ആവശ്യപ്പെടുക ആയിരുന്നു. നാളെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച താരമായ മില്ലറെ വളരെ എളുപ്പത്തിൽ പുറത്താക്കാൻ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ മാന്യതയുടെ വിശ്വരൂപം ആകുക ആയിരുന്നു അശ്വിൻ. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിന് മുമ്പുള്ള രണ്ട് പന്തുകളിലും അശ്വിനെ മില്ലർ സിക്സറിന് പറത്തിയിരുന്നു. എന്നിട്ടും അശ്വിൻ മങ്കാദിങ് നടത്താത്തത് എല്ല്ലാവരെയും ഞെട്ടിച്ചു.
Read more
എന്തായാലും ട്രോളന്മാർ ഇത് ആഘോഷിച്ചു. ” അശ്വിൻ ഡീസെന്റ് അകാൻ ശ്രമിക്കുകയാണ് നീയായിട്ട് നശിപ്പരുതെന്ന്ഉൾപ്പടെ നിരവധി അനവധി ട്രോളുകൾ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.”