ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു പുറത്താവലിന് ഇരയായി ന്യൂസിലാന്റ് ബാറ്റര്‍ ഹെന്റി നികോള്‍സ്. ഇംഗ്ലണ്ടിനെതിരായി നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിലാണ് നികോള്‍സിനെ വിധി പരിഹസിച്ചത്.
ന്യൂസിലാന്റ് ഇന്നിംഗ്സിന്റെ 56ാം ഓവറിലാണ് സംഭവം. ട്രാക്കിന് പുറത്തേക്ക് ഇറങ്ങി ജാക്ക് ലീച്ചിനെ ബൗണ്ടറി കടത്താനായിരുന്നു നികോള്‍സിന്റെ ശ്രമം. എന്നാല്‍ പന്ത് നേരെ എത്തിയത് നോണ്‍സ്ട്രൈക്കര്‍ ഡാരില്‍ മിച്ചലിന്റെ നേരെ.
ഒഴിഞ്ഞുമാറാന്‍ മിച്ചല്‍ ശ്രമിച്ചെങ്കിലും പന്ത് മിച്ചലിന്റെ ബാറ്റില്‍ തട്ടി മിഡ് ഓഫില്‍ നിന്നിരുന്ന അലക്സ് ലീസിന്റെ കൈകളിലെത്തി. നികോള്‍സ് ഔട്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞെട്ടലിലായിരുന്നു ബോളെറിഞ്ഞ ലീച്ച്. മത്സര ശേഷം തന്റെ അനിഷ്ടം താരം പരസ്യമാക്കുകയും ചെയ്തു.
‘ആ വിക്കറ്റ് അനുവദനീയമാണോ എന്ന് തന്നെ എനിക്ക് അറിയില്ല. ആ വിക്കറ്റ് എനിക്ക് ഇഷ്ടപ്പെട്ടും ഇല്ല. എന്നാല്‍ വിക്കറ്റിലേക്ക് എത്തുന്നത് വരെ നികോള്‍സിന് എതിരെ ഞാന്‍ നന്നായി പന്തെറിഞ്ഞു. ഇതുപോലൊന്ന് മുന്‍പ് കണ്ടിട്ടില്ല. എന്റെ ഭാഗ്യവും നികോള്‍സിന്റെ നിര്‍ഭാഗ്യവുമാണ് ഇവിടെ കണ്ടത്’ ലീച്ച് പറഞ്ഞു.
മത്സരത്തിലേക്ക് വന്നാല്‍ ഒന്നാം ദിനം പിരിയുമ്പോള്‍ ന്യൂസിലാന്റ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ്. 78 റണ്‍സോടെ ഡാരില്‍ മിച്ചലും 45 റണ്‍സുമായി ടോം ബ്ലണ്ടലുമാണ് ക്രീസില്‍.
What on earth!? 😅🙈
Scorecard/clips: https://t.co/AIVHwaRwQv
🏴 #ENGvNZ 🇳🇿 pic.twitter.com/yb41LrnDr9
— England Cricket (@englandcricket) June 23, 2022
Read more