വിരമിക്കല്‍ പ്രഖ്യാപിച്ച് വെടിക്കെട്ട് ബാറ്റര്‍, ഞെട്ടി ഇംഗ്ലണ്ട് ക്രിക്കറ്റ്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ അലക്സ് ഹെയില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റുകളിലായി 150 ലേറെ മത്സരങ്ങല്‍ കളിച്ചിട്ടുള്ള താരമാണ് ഹെയില്‍സ്.

രാജ്യത്തിനായി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 156 മത്സരങ്ങള്‍ കളിക്കാനായതില്‍ അഭിമാനമുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ചില ഓര്‍മകളും സുഹൃത്തുക്കളുമുണ്ടായി. ഇവിടെ നിന്ന് മുന്നോട്ടു പോകാനുള്ള ശരിയായ സമയമാണെന്നാണ് എനിക്ക് തോന്നുന്നത്- ഹെയില്‍സ് ഇന്‍സ്റ്റയില്‍ കുറിച്ചു.

Alex Hales may return to England squad for T20 World Cup - Reports -  Sportstar

ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കുപ്പായമണിഞ്ഞ ഹെയില്‍സ് 2022 ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു. 156 മത്സരങ്ങളില്‍ നിന്നായി ഹെയില്‍സ് 5066 റണ്‍സ് നേടിയിട്ടുണ്ട്. 70 ഏകദിന മത്സരങ്ങളില്‍ നിന്ന് 2419 റണ്‍സും 75 ടി20 മത്സരങ്ങളില്‍ നിന്നായി 2074 റണ്‍സും നേടി.

Read more

ടി20-യില്‍ സെഞ്ച്വറി നേടിയ ആദ്യ ഇംഗ്ലീഷ് ബാറ്റര്‍ ഹെയില്‍സാണ്. ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് താരം പേരെടുത്തതും. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഇനിയും പാഡണിയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. നിലവില്‍ നോട്ടിങാംഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ താരമാണ് ഹെയില്‍സ്.