ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി മഴ; മൂന്നാം ദിനം ഉപേക്ഷിച്ചു

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടിയെടുത്ത് വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി ഗ്രീസിലിറക്കിയ ഇംഗ്ലണ്ട് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മഴക്കളി. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മൂന്നാം ദിനം മഴ കാരണം ഒരോവര്‍ പോലും എറിയാനാവാതെ ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമായിരുന്ന മൂന്നാം ദിനം മഴയില്‍ കലാശിച്ചത് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലായിരുന്നു. ജോണ്‍ കാംബെല്ലിന്റെ (12) വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. സാം കറാനാന്റെ പന്തില്‍ കാംബെല്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ക്രയ്ഗ് ബ്രാത്ത് വെയ്റ്റിനൊപ്പം (6) നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫാണ് (14) ക്രീസില്‍.

England vs West Indies, 2nd Test: England left frustrated as ...

ആദ്യ ഇന്നിംഗ്‌സില്‍ സ്റ്റോക്സിന്റെ 176 റണ്‍സിന്റെയും ഡോം സിബ്ലിയുടെ 120 റണ്‍സിന്റെയും അകമ്പടിയില്‍ 9 ന് 469 ല്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മത്സരത്തിന്റെ ആദ്യ ദിനം മൂന്നിന് 81 റണ്‍സെന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ സിബ്ലി-സ്റ്റോക്‌സ് കൂട്ടകെട്ട് കര കയറ്റുകയായിരുന്നു. 4ാം വിക്കറ്റില്‍ 260 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയത്.

2nd Test, Day 1: Dom Sibley, Ben Stokes take England to 207/3 ...

356 പന്തില്‍ 17 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെയാണ് സ്റ്റോക്സിന്റെ 176 റണ്‍സ് നേട്ടം. കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിനു ക്യാച്ച് നല്‍കിയാണു സ്റ്റോക്സ് മടങ്ങിയത്. 372 പന്തില്‍ നിന്നാണ് സിബ്ലി 120 റണ്‍സ് നേടിയത്. ജോസ് ബട്ലര്‍ 40 റണ്‍സെടുത്തു. ചേസ് 5 വിക്കറ്റും റോച്ച് 2 വിക്കറ്റും ജയ്സന്‍ ഹോള്‍ഡര്‍, അല്‍സരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.