ഈ നാല്പത്തിയൊമ്പതാം വയസിലും എന്നാ ഒരു ഇതാ, ഞങ്ങൾ ഒക്കെ ഇപ്പോഴേ കിതച്ചു സച്ചിൻ പാജി; ഞാൻ പോയി രണ്ട് വർക്ക് ഔട്ട് കൂടി ചെയ്യട്ടെ

ഇന്ത്യ-ലെജൻഡ്സ് ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറിന് അടുത്ത വർഷം 50 വയസ്സ് തികയുകയാണ്. എന്നാൽ ഈ പ്രായത്തിലും ബാറ്റിംഗ് ഇതിഹാസം തന്റെ ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. റോഡ് സേഫ്റ്റി വേൾഡ് സീരീസ് സീരീസ് 2 കളിക്കാൻ സച്ചിൻ ഇപ്പോൾ കാൺപൂരിലാണ്. ഇന്ത്യൻ ലെജൻഡ്‌സ് ടീമിനെ നയിക്കുന്ന സച്ചിൻ, കൃത്യമായ ആസൂത്രണം ചെയ്ത ഫിറ്റ്‌നസ് ദിനചര്യയിലൂടെ എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്.

സച്ചിൻ ഇപ്പോഴും പരിശീലിക്കുന്ന തീവ്രത എല്ലാവരെയും അമ്പരപ്പിച്ചു. ടൂർണമെന്റിനായുള്ള തന്റെ പരിശീലന ഷെഡ്യൂളിന്റെ വീഡിയോ മാസ്റ്റർ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ജിമ്മിലോ നെറ്റ്‌സിലോ ആകട്ടെ, സച്ചിൻ ഇപ്പോഴും 100% നൽകുന്നു.

മുപ്പത്തിയഞ്ചാം വയസിൽ തന്നെ ക്രിക്കറ്റ് പോലും മടുത്ത് തളർന്നിരിക്കുന്ന താരങ്ങൾ അനവധിയാണ്. അവർക്ക് ക്ഷീണവും അലസതയും ഒക്കെയാണ് ഇപ്പോഴും . സിംഗിളുകൾ എടുത്ത് കഴിയുമ്പോൾ തന്നെ അവർ മടുക്കുന്നു. അങ്ങനെ ഉള്ള താരങ്ങളോട് സച്ചിൻ പറയുന്നു ഫിറ്റ്നസ് ശ്രദ്ധിക്കാൻ.

RSWS സീസൺ 2 ലെ അവരുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്ക-ലെജൻഡ്‌സിനെ നേരിടും. ബുധനാഴ്ചയാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ലെജൻഡ്‌സിനെ പരാജയപ്പെടുത്തി.

View this post on Instagram

A post shared by Sachin Tendulkar (@sachintendulkar)

Read more