'ടെസ്റ്റില്‍ അവന്‍ വരുമ്പോഴെല്ലാം എന്തെങ്കിലും സംഭവിക്കുന്നു', ഇന്ത്യന്‍ പേസറെ വാഴ്ത്തി വെറ്റോറി

ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ മുഹമ്മദ് സിറാജ് അസാധാരണ പേസറാണെന്ന് ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ വെറ്റോറി. കളത്തില്‍ ലക്ഷ്യമിടുന്നത് നേടിയെടുക്കാന്‍ സിറാജിന് കഴിവുണ്ടെന്നും വെറ്റോറി പറഞ്ഞു.

ഏറെ സവിശേഷതയുള്ള കളിക്കാരനാണ് സിറാജ്. ടെസ്റ്റില്‍ അയാള്‍ ഇറങ്ങുമ്പോഴെല്ലാം എന്തെങ്കിലും സംഭവിക്കുന്നു. വിരാട് കോഹ്ലി മിക്കപ്പോഴും സിറാജിന് അടുത്തേക്കുപോയി ഊര്‍ജ്ജം പകരുന്നു. സിറാജ് പേസില്‍ സ്ഥിരത പുലര്‍ത്തുന്നു. ഒരു പേസ് ബോളര്‍ക്ക് വേണ്ട എല്ലാ കഠിനാധ്വാനവും അയാള്‍ നടത്തുന്നു- വെറ്റോറി പറഞ്ഞു.

Read more

ഇഷാന്ത് ശര്‍മ്മയുടെ വിലയിടിച്ചു കാണുകയല്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളില്‍ സിറാജിനെ പോലെ ഒരു ബോളറെ ഉപയോഗിക്കാനുള്ള ഏറ്റവും പറ്റിയ സമയം ഇതാണെന്ന് കരുതുന്നതായും വെറ്റോറി കൂട്ടിച്ചേര്‍ത്തു.